ലക്‌നൗ : അന്തിമ ഫലം വരെ ഉറച്ചു നിൽക്കണമെന്നും, ജാഗ്രത പാലിക്കണമെന്നും പാർട്ടി പ്രവർത്തകർക്കും , നേതാക്കൾക്കും സമാജ്‍വാദി പാർട്ടിയുടെ ഉപദേശം.
60% വോട്ടുകൾ ഇനിയും എണ്ണാനുണ്ടെന്നും 100 സീറ്റിലെ വ്യത്യാസം 500 ഓളം വോട്ടുകൾ മാത്രമാണെന്നും മനസ്സിൽ കരുതി സമാജ്‌വാദി പാർട്ടി സഖ്യത്തിന്റെ ഭാരവാഹികളും നേതാക്കളും ജാഗ്രത പാലിക്കണം,. അന്തിമഫലം വരുന്നതുവരെ ഉറച്ചു നിൽക്കണമെന്നും പാർട്ടിയുടെ ഔദ്യോഗിക ട്വിറ്ററിൽ പാർട്ടി പ്രവർത്തകർക്ക് നിർദേശമുണ്ട് .
ഉത്തർ പ്രദേശ് തിരഞ്ഞെടുപ്പ് ഫലം വന്നു തുടങ്ങിയതോടെ സമാനതകൾ ഇല്ലാത്ത തിരിച്ചടിയാണ് സമാജ്‌വാദി പാർട്ടി നേരിടുന്നത് . 275 സീറ്റുകളിൽ ബിജെപി വ്യക്തമായ മുൻ തൂക്കത്തോടെ മുന്നിട്ട് നിൽക്കുകയാണ് . 135 സീറ്റുകളിൽ ആണ് സമാജ്‍വാദി പാർട്ടി ലീഡ് ചെയ്യുന്നത് .
















Comments