കൊച്ചി : ഈ തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് ബിജെപിയെ വീണ്ടും അധികാരത്തിൽ കയറ്റാൻ താല്പര്യം ഇല്ലായിരുന്നുവെന്ന പ്രസ്താവനയുമായി ബിന്ദു അമ്മിണി. യുപിയിൽ യോഗി ആദിത്യനാഥ് ഭരണത്തുടർച്ച നിലനിർത്തിയതിന് പിന്നാലെയാണ് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഹിന്ദുത്വ രാഷ്‌ട്ര നിർമ്മിതിക്ക് വേണ്ടി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന ബിജെപിക്ക് എതിരെ ശക്തമായ മുന്നണി രൂപീകരിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു . സംഘപരിവാറിനെതിരെ വിശാല ജനാധിപത്യ മുന്നണി കെട്ടിപ്പടുക്കുന്നതിനു സമാജ് വാദി പാർട്ടി, ആം ആദ്മി പാർട്ടി, കോൺഗ്രസ്, ബി എസ് പി, ആസാദ് സമാജ് പാർട്ടി, തുടങ്ങിയവരെല്ലാം ഒരുമിച്ചു നിൽക്കേണ്ടിയിരുന്നു.
ബിജെപിക്കും കൂട്ട് കക്ഷികൾക്കും എതിരായ ജനകീയ വികാരം ഐക്യപ്പെടുത്തുന്നതിലെ പാളിച്ചകൾ ബിജെപി വോട്ട് ആക്കി മാറ്റിയിട്ടുണ്ട്. സാമ്പത്തിക പരിഷ്കരണങ്ങളിലൂടെയും മറ്റും നട്ടം തിരിഞ്ഞു കൊണ്ടിരിക്കുന്ന സാധാരണക്കാരായ ജനങ്ങളെ ആം ആദ്മി പാർട്ടി നടപ്പാക്കിയ പല പദ്ധതികളും ആകർഷിച്ചിട്ടുണ്ട്.
അഖിലേഷ് യാദവിന്റെ അമിത ആത്മവിശ്വാസവും സീറ്റ് വിഭജനത്തിൽ കടും പിടുത്തം പുലർത്തിയതും വിശാല മുന്നണി കെട്ടിപ്പടുക്കുന്നതിലെ പരാജയങ്ങളിൽ ഒന്നാണ്. ഈ തെരഞ്ഞെടുപ്പ് ജനങ്ങൾക്ക് ബിജെപിയെ വീണ്ടും അധികാരത്തിൽ കയറ്റാൻ താല്പര്യം ഇല്ലായിരുന്നു എന്ന് തന്നെ ആണ് കാണിക്കുന്നത്. എന്നാൽ ജനങ്ങളുടെ വികാരം ശരിയായി പ്രയോഗത്തിൽ കൊണ്ടുവരുന്നതിനും വോട്ടുകൾ ഏകീകരിക്കുന്നതിലും പറ്റിയ വീഴ്ച സ്വയം വിമർശനപരമായി കണ്ടു ശക്തമായ ബദൽ കെട്ടിപ്പടുക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
















Comments