ലക്‌നൗ: യുപിയിൽ ബിജെപി നേടിയ തുടർവിജയത്തിന്റെ ആവേശത്തിലാണ് പ്രവർത്തകർ. തിരഞ്ഞെടുപ്പ് ഫലം വരുന്ന മാർച്ച് 10 നാണ് യുപിയിൽ ജനങ്ങൾ ഹോളി ആഘോഷിക്കുകയെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം അക്ഷരാർത്ഥത്തിൽ അനുസരിക്കുകയായിരുന്നു അവർ. ബിജെപി ആസ്ഥാനത്ത് നടന്ന ആഘോഷ പരിപാടികളിൽ ഉൾപ്പെടെ നിറങ്ങൾ കൊണ്ടുളള ആറാട്ടായിരുന്നു നടന്നത്.
പതിവുപോലെ വോട്ടിംഗ് മെഷീനുകളുടെ പേരിൽ ബിജെപിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉയർന്നുവന്ന തിരഞ്ഞെടുപ്പായിരുന്നു ഇതും. സമാജ് വാദി പാർട്ടിയാണ് കൂടുതൽ ആരോപണങ്ങൾ ഉന്നയിച്ചത്. വോട്ടെണ്ണൽ ദിനത്തിന്റെ തലേന്ന് പോലും വോട്ടിംഗ് മെഷീനിൽ ക്രമക്കേട് നടന്നുവെന്ന് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പാർട്ടി ആരോപിച്ചു.
എന്നാൽ അഖിലേഷിനുളള മറുപടിയാണ് ബിജെപി പ്രവർത്തകർ നൽകുന്നത്. ‘അഖിലേഷ് എന്നും ഇവിഎമ്മിന്റെ കാര്യം പറയുന്നു. അദ്ദേഹത്തോട് പറയാനുളളത് ഇത്ര മാത്രം ഇവിഎം എന്നാൽ എവരിബഡി വോട്ടഡ് ഫോർ മഹാരാജ് ജി, എവരിബഡി വോട്ടഡ് ഫോർ മോദിജി’ ബിജെപി ആസ്ഥാനത്തിന് പുറത്ത് വിജയം ആഘോഷിച്ച ഒരു പ്രവർത്തകന്റെ പ്രതികരണമായിരുന്നു ഇത്. യുപിയിലെ തിരഞ്ഞെടുപ്പ് വിജയം റിപ്പോർട്ട് ചെയ്യാനെത്തിയ ജനംടിവി വാർത്താസംഘത്തിന്റെ മൈക്ക് ചോദിച്ചുവാങ്ങിയായിരുന്നു ആവേശത്തോടെയുളള പ്രതികരണം.
യോഗിയുടെ വിജയം ആഘോഷമാക്കി പ്രവര്‍ത്തകര്‍ | BJP | ELECTION 2022
യോഗിയുടെ വിജയം ആഘോഷമാക്കി പ്രവര്‍ത്തകര്‍ | BJP | ELECTION 2022
Posted by Janam TV on Thursday, March 10, 2022
















Comments