തിരുവനന്തപുരം : ജനങ്ങളുടെ പ്രതീക്ഷ തെറ്റിക്കാത്ത ബജറ്റ് ആണ് നിയമസഭയിൽ അവതരിപ്പിക്കാൻ പോകുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ആഗോള തലത്തിൽ നിലനിൽക്കുന്ന സാഹചര്യങ്ങൾ കൂടി പരിഗണിച്ചാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക വസതയിൽ നിന്നും നിയമസഭയിലേക്ക് പുറപ്പെടുന്നതിന് മുൻപ് മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ന് ആഗോളതലത്തിൽ പല സാഹചര്യങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതിനെ നേരിടാൻ സാധിക്കുന്ന, കേരളത്തെ വലിയൊരു വികസനത്തിലേക്ക് എത്തിക്കാൻ പറ്റുന്ന ദീർഘകാല ലക്ഷ്യങ്ങൾ കൂടിയുള്ള ബജറ്റ് ആണ് സർക്കാരിന്റേത്. ഇത് നടപ്പിലാക്കിയാൽ വലിയ മാറ്റം സംസ്ഥാനത്ത് ഉണ്ടാകും. ജനങ്ങളുടെ പ്രതീക്ഷ തെറ്റിക്കാത്ത ബജറ്റാകും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്തതും, അതേസമയം സർക്കാരിന് സാമ്പത്തിക നേട്ടം ഉണ്ടാകുന്നതും, കടബാദ്ധ്യത നേരിടാൻ ഉതകുന്നതുമായ ബജറ്റാണ് ഇക്കുറി അവതരിപ്പിക്കാൻ പോകുന്നതെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ തവണ അവതരിപ്പിച്ച ബജറ്റിന്റെ പുതുക്കിയ പതിപ്പാണ് ഇക്കുറി അവതരിപ്പിക്കുന്നത്. പുതിയ കാര്യങ്ങൾ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ സഹകരണം പ്രതീക്ഷിക്കുന്നു. കേരളത്തിന് വളർച്ചയ്‌ക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കാണ് ഇടത് പക്ഷം ഊന്നൽ നൽകുന്നത്. ഇത് ബജറ്റിലും പ്രതിഫലിക്കുമെനിനും അദ്ദേഹം വ്യക്തമാക്കി.
















Comments