തിരുവനന്തപുരം : 2022-23 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരണം ആരംഭിച്ചു. നിയമസഭയിൽ ധനമന്ത്രി കെ.എൻ ബാലഗോപാലാണ് ബജറ്റ് അവതരിപ്പിക്കുന്നത്. പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറാൻ ശ്രമിക്കുകയാണ് സംസ്ഥാനം എന്ന് അദ്ദേഹം പറഞ്ഞു.
കൊറോണ ഭീതികൾ ഒഴിഞ്ഞതോടെ നിയന്ത്രണങ്ങൾ നീങ്ങി. ഇത് നികുതി വരുമാനത്തിൽ പ്രതിഫലിക്കും. ജിഎസ്ടി വരുമാനത്തിൽ വർദ്ധനവ് ഉണ്ടായി എന്നത് ആശ്വാസമാണ്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ജിഎസ്ടി വരുമാനത്തിൽ ശരാശരി 1.45 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി.
കൊറോണ മഹാമാരിയുടെ നാലാം തരംഗത്തിനും, കേരളത്തിന്റെ സാഹചര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥകൾ ഉണ്ടാകുന്നതിനും സാദ്ധ്യതയുണ്ട്. ഇതിനെയെല്ലാം നാം അതിജീവിക്കേണ്ടതുണ്ട്. കാലാവസ്ഥാ പ്രതിസന്ധിയും, കൊറോണ മഹാമാരിയും ഉണ്ടാക്കിയ പ്രതിസന്ധി മാറിവരുമ്പോഴാണ് യുക്രെയ്‌നിൽ യുദ്ധം ഉണ്ടായത്. കൊറോണ മഹാമാരിയ്‌ക്ക് മുൻപ് ആഗോളതലത്തിൽ സാമ്പത്തിക പ്രതിസന്ധി നിലനിന്നിരുന്നുവെന്നും ബാലഗോപാൽ വ്യക്തമാക്കി.
















Comments