തിരുവനന്തപുരം : കൊറോണ കാലത്തും രാജ്യത്ത് കോർപ്പറേറ്റ് കമ്പനികൾ ഭരണം തുടർന്നുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സമ്പന്നരെ കൂടുതൽ സമ്പന്നരാക്കുകയും ദരിദ്രരെ കൂടുതൽ ദരിദ്രരാക്കുകയും ചെയ്ത രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. കൊറോണ കാലത്ത് കേരളത്തിൽ ഉളളവർക്കും തൊഴിൽ നഷ്ടവും വരുമാന നഷ്ടവുമുണ്ടായി. എന്നാൽ മികച്ച പ്രവർത്തനങ്ങളിലൂടെ വിലക്കയറ്റം നേരിടാൻ സംസ്ഥാനത്തിന് സാധിച്ചു എന്നാണ് ധനമന്ത്രി പറഞ്ഞത്.
വിലക്കയറ്റ ഭീഷണിയെ അതിജീവിക്കുന്നതിനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും 2022-23 ബജറ്റിൽ 2000 കോടി രൂപ വകയിരുത്തുമെന്ന് ധനമന്ത്രി പറഞ്ഞു. വിലക്കയറ്റത്തെ നേരിടാൻ കേരളം സ്വീകരിച്ച നിലപാടുകൾ വളരെ മികച്ചതാണ്. മഹാമാരിക്കാലത്ത് പാലിന്റെയും പച്ചക്കറിയുടേയും പഴങ്ങളുടേയും ഉത്പാദനം വർദ്ധിപ്പിച്ച് ഭക്ഷ്യവിലക്കയറ്റത്തെ കേരളം ഫലപ്രദമായി നേരിട്ടു.
ഉന്നത വിദ്യാഭ്യാസം വികസിപ്പിക്കുന്നതിനായി സർവ്വകലാശാലകൾക്ക് കിഫ്ബിയിൽ നിന്ന് 200 കോടി അനുവദിക്കും. ഓരോ സർവ്വകലാശാലയ്‌ക്കും 20 കോടിയാണ് അനുവദിക്കുക. സർവ്വകലാശാല ഹോസ്റ്റലുകൾക്ക് 100 കോടിയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ആകെ 1500 ഹോസ്റ്റൽ മുറികളാണ് ഉണ്ടാകുക. ഇതിൽ 250 എണ്ണം ഇന്റർനാഷണൽ ഹോസ്റ്റൽ മുറികളായിരിക്കും. മെഡിക്കൽ ടെക്ക് ഇന്നോവേഷൻ പാർക്ക് സ്ഥാപിക്കാനും തീരുമാനമായി. കിഫ്ബി വഴി നൂറ് കോടിയാണ് ഇതിനായി അനുവദിക്കുക എന്ന് ധനമന്ത്രി പറഞ്ഞു.
















Comments