ലക്‌നൗ: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് രണ്ടാം വട്ടം അധികാരത്തിലേക്ക് കടക്കുമ്പാൾ അഭിനന്ദനങ്ങൾ പ്രവഹിക്കുകയാണ്. അതിനിടെ മുലായം സിംഗ് യാദവിന്റെ മരുമകളും ബിജെപി നേതാവുമായ അപർണ യാദവിന്റെ മകൾ യോഗിയെ തിലകം ചാർത്തിയത് വലിയ വാർത്തയായിരിക്കുകയാണ്. ആദിത്യനാഥിന്റെ വിജയത്തിന്റെ അടയാളമായി അപർണയും മകളും മുഖ്യമന്ത്രിയുടെ നെറ്റിയിൽ ‘തിലകം’ ചാർത്തുന്നതിന്റെ 7 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. അപർണായാദവ് ട്വിറ്ററിലൂടെയാണ് വീഡിയോ പങ്കുവെച്ചത്.
जब तक खून में हैं हलचल,
भगवा झुक नही सकता ।@BJP4UP @myogiadityanath #BJPAgain pic.twitter.com/ZqciRp39d4— Aparna Bisht Yadav (@aparnabisht7) March 10, 2022
തിരഞ്ഞെടുപ്പ് വിജയത്തിൽ യോഗി ആദിത്യനാഥിന് അപർണ ആശംസകൾ നേർന്നു. ലക്നൗവിലെ മുഖ്യമന്ത്രിയുടെ വസതിക്ക് പുറത്ത് മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്ത യാദവ്, എസ്പിയുടെ മോശം പ്രകടനത്തിന് ഇവിഎമ്മുകളെ കുറ്റപ്പെടുത്താനാവില്ലെന്നും പറഞ്ഞു. യുപിയിൽ 41.9 ശതമാനം വോട്ട് നേടിയാണ് ബിജെപി അധികാരം നിലനിർത്തിയത്. 2017 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് രണ്ട് ശതമാനം അധികം വോട്ട് വിഹിതം വർധിപ്പിച്ചു. ബിജെപി ഒറ്റയ്‌ക്ക് 255 വോട്ടുകൾ നേടി. എസ്പി 123 സീറ്റുകൾ നേടി. കോൺഗ്രസ് 2 സീറ്റുകളായി ചുരുങ്ങി. മറുവശത്ത് ബിഎസ്പി ഒറ്റ സീറ്റിലേക്ക് ചുരുങ്ങി.
എസ്പിയുടെ ശുഭാവതി ശുക്ലയെ ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ചാണ് സ്വന്തം തട്ടകമായ ഗോരഖ്പൂരിൽ നിന്ന് യോഗി നിയമസഭയിലെത്തുന്നത്. തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന ആദ്യത്തെ സിറ്റിംഗ് ബിജെപി മുഖ്യമന്ത്രിയാണ് ആദിത്യനാഥ്. മെച്ചപ്പെട്ട ക്രമസമാധാനം, കുടിയേറ്റക്കാരെ ഫലപ്രദമായി കൈകാര്യം ചെയ്യൽ, സൗജന്യ റേഷൻ വിതരണം, കേന്ദ്രത്തിന്റെ പദ്ധതികളുടെ നടത്തിപ്പ് എന്നിവയിലെ മേന്മയാണ് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായത്.
കാർഷിക സമരഭൂമിയായ പടിഞ്ഞാറൻ യുപിയിലും ബിജെപി വിജയക്കൊടി പാറിച്ചു. മീററ്റ്, ബുലന്ദ്ഷഹർ, നോയിഡ, ജെവാർ, ദാദ്രി, ഗാസിയാബാദ്, ഹാപൂർ, ബാഗ്പത്, മുസാഫർനഗർ, ഷാംലി, ബിജ്നോർ, ബറേലി, ബദൗൺ, പിലിഭിത്, ആഗ്ര, ഫിറോസാബാദ്, മെയിൻപുരി, മഥുര, അലിഗഡ്, ഇറ്റാഹ്, ഹത്രാസ്, കസ്ഗഞ്ച്, എറ്റ കസ്ഗഞ്ച്, ഫറൂഖാബാദ്, ലഖിംപൂർഖേരി എന്നിവിടങ്ങളിലും ബിജെപി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. എസ്പിയുടെ ശക്തികേന്ദ്രങ്ങളായ ഇറ്റാവ, മെയിൻപുരി, അലിഗഡ് എന്നിവ നേരിയ വ്യത്യാസത്തിൽ പിടിച്ചെടുത്തു. ഹത്രാസിലും ബിജെപി വിജയിച്ചു.
















Comments