തിരുവനന്തപുരം: കേരളത്തിന്റേയും ലാറ്റിൻ അമേരിക്കയുടേയും സാദ്ധ്യതകളെ പരസ്പരം പ്രയോജനപ്പെടുത്തുന്ന പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ. കേരളത്തിന്റെ സാമൂഹിക, രാഷ്‌ട്രീയ, സാംസ്‌കാരിക, കാർഷിക മേഖലകളിൽ ലാറ്റിൻ അമേരിക്കയുടെ സ്വാധീനമുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. ഈ ബന്ധം ശക്തമാക്കാനായി ബജറ്റിൽ രണ്ട് കോടി രൂപ നീക്കിവെച്ചു.
പോർച്ചുഗീസുകാർ കേരളത്തിലേക്ക് വന്ന കാലം മുതൽ ലാറ്റിനമേരിക്കൻ വിളകൾ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ഭൂമിശാസ്ത്രപരമായ സമാനതകൾ ഇരുപ്രദേശങ്ങളിലും ഉള്ളതുകൊണ്ട് ലാറ്റിനമേരിക്കൻ വിളകൾ കേരളത്തിനും അനുയോജ്യമാണ്. കേരള സർവ്വകലാശാലയിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ ലാറ്റിനമേരിക്കൻ സ്റ്റഡീസിന്റെ നേതൃത്വത്തിൽ ഇത്തരം താരതമ്യ പഠനങ്ങളും ഗവേഷങ്ങളും പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി ബജറ്റ് പ്രഖ്യാപനത്തിൽ പറഞ്ഞു.
കേരളത്തിൽ ലാറ്റിനമേരിക്കയുമായുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇതിനായി സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പരിപാടികൾ ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പിലാക്കണം. ലാറ്റിനമേരിക്കൻ സെന്ററിന്റെ പഠന, ഗവേഷണ പ്രവർത്തനങ്ങൾക്കും തുടർപദ്ധതികൾക്കുമായി രണ്ട് കോടി രൂപ ബജറ്റിൽ വകയിരുത്തുന്നുവെന്നും മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു.
















Comments