ജനീവ:ലോകാരോഗ്യ സംഘടന ആദ്യമായി കൊറോണ വൈറസ് സ്ഥിരീകരിച്ചതു മുതല്‍ 18 ദശലക്ഷംപേര്‍ മരിച്ചതായാണ് വിവരം. ഔദ്യോഗിക രേഖകള്‍ സൂചിപ്പിക്കുന്നതിനേക്കാള്‍ മൂന്നിരട്ടി കൂടുതലാണ് ഇത്. യുഎസിലെ വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയിലെ കൊറോണ വിദഗ്ധസംഘം 191 രാജ്യങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.
വൈറസ് മൂലവും അണുബാധമൂലവും മരണം സംഭവിച്ചതായാണ് കണക്കാക്കപ്പെടുന്നത്. ഹൃദ്രോഗമോ ശ്വാസകോശ രോഗമോ പോലുള്ള രോഗാവസ്ഥകളെ വൈറസ് ബാധ വഷളാക്കാം. ഇത് മരണത്തിലേക്ക് നയിക്കുന്നു. ഗവേഷകര്‍ വിവിധ സര്‍ക്കാര്‍ വെബ്സൈറ്റുകള്‍, വേള്‍ഡ് മോര്‍ട്ടാലിറ്റി ഡാറ്റാബേസ്, ഹ്യൂമന്‍ മോര്‍ട്ടാലിറ്റി ഡാറ്റാബേസ്, യൂറോപ്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് എന്നിവയിലൂടെ ഡാറ്റ ശേഖരിച്ചാണ് പഠനം നടത്തിയത്.
അധികമരണ നിരക്ക് രാജ്യവും പ്രദേശവും അനുസരിച്ച് വ്യത്യാസപ്പെട്ടിട്ടുണ്ട്. എന്നാല്‍ പഠനത്തില്‍ ആഗോള നിരക്ക് 100,000 ആളുകള്‍ക്ക് 120 എന്ന നിലയിലാണ്. 2020 ന്റെ തുടക്കത്തിനും 2021 ന്റെ അവസാനത്തിനും ഇടയിലുള്ള രണ്ട് വര്‍ഷങ്ങളില്‍ കൊറോണ കാരണം ഏകദേശം 18.2 ദശലക്ഷം മരണങ്ങള്‍ സംഭവിച്ചു. യഥാര്‍ത്ഥത്തില്‍ രേഖപ്പെടുത്തിയതിന്റെ മൂന്നിരട്ടിയാണിത്. 5.9 ദശലക്ഷമാണ് യഥാര്‍ത്ഥത്തില്‍ രേഖപ്പെടുത്തിയത്.
ബൊളീവിയ, ബള്‍ഗേറിയ,നോര്‍ത്ത് മാസിഡോണിയ, ലെസോത്തോ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ മരണനരക്ക് രേഖപ്പെടുത്തിയത്. ഐസ്ലാന്‍ഡ്,ഓസ്‌ട്രേലിയ, സിംഗപ്പൂര്‍, ന്യൂസിലാന്റ്, തായ്വാന്‍ എന്നിവിടങ്ങളിലാണ് മരണനിരക്ക് കുറവ്.സ്വീഡന്‍, നെതര്‍ലാന്‍ഡ്‌സ് എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നത്, മിക്ക മരണങ്ങളുടെയും കാരണം കൊറോണയാണെന്നാണ്.വാക്‌സിനുകളും പുതിയ ചികിത്സയും പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട അധിക മരണനിരക്ക് കുറയ്‌ക്കുമെന്ന പ്രതീക്ഷയിലാണ് ശാത്രലോകം.
















Comments