പെൺകുട്ടികൾ പോണിടെയിൽ ശൈലിയിൽ മുടി കെട്ടുന്നതിന് വിലക്കേർപ്പെടുത്തി ജപ്പാനിലെ ചില സ്‌കൂളുകൾ. ഇത്തരത്തിലുളള ഹെയർ സ്റ്റൈലുകൾ ആൺകുട്ടികളെ ലൈംഗികമായി ഉത്തേജിപ്പിക്കും എന്ന് കാണിച്ചാണ് പോണിടെയിൽ നിരോധിച്ചത്.
അസാധാരണമായ നിയമങ്ങളും നിർദ്ദേശങ്ങളും വിദ്യാർത്ഥികളുടെ മേൽ അടിച്ചേൽപ്പിക്കുന്നതിന് പ്രസിദ്ധിമായ രാജ്യമാണ് ജപ്പാൻ. സോക്‌സിന്റെ നീളം നിയന്ത്രിക്കുന്നത് മുതൽ അടിവസ്ത്രങ്ങളുടെ നിറം വരെ സ്‌കൂൾ അധികൃതരാണ് തീരുമാനിക്കുക. വിചിത്രമായ നിയമം നടപ്പിലാക്കിയ സ്‌കൂളുകൾക്കെതിരെ വിമർശനങ്ങൾ ഉയരാത്ത സാഹചര്യത്തിൽ വിദ്യാർത്ഥിനികൾ ഈ നിയമം പിന്തുടരാൻ നിർബന്ധിതരാവുകയാണ്.
പോണി ടെയിൽ ശൈലിയിൽ പെൺകുട്ടികൾ മുടി കെട്ടുമ്പോൾ അവരുടെ കഴുത്ത് കാണുകയും അത് ആൺകുട്ടികളെ ലൈംഗികമായി ഉത്തേജിപ്പിക്കുകയും ചെയ്യുന്നു എന്നാണ് സ്‌കൂൾ അധികൃതർ പറയുന്നത്. സ്‌കൂളുകളിൽ നടപ്പിലാക്കുന്ന ഈ നിയമങ്ങൾ അംഗീകരിക്കാൻ വിദ്യാർത്ഥികൾ നിർബന്ധിതരാണ്. കാരണം ഇതെല്ലാം സാധാരണ സംഭവങ്ങളായാണ് കണക്കാക്കുന്നത് എന്ന് സ്‌കൂൾ അധികൃതർ വ്യക്തമാക്കുന്നു. ഫുക്കോക്കയിലെ 10 സ്‌കൂളുകൾ എടുത്താൽ അതിൽ ഒന്നിലെങ്കിലും പോണിടെയിൽ നിരോധിച്ചിട്ടുണ്ടെന്നാണ് 2020 ൽ നടത്തിയ സർവ്വേ സൂചിപ്പിക്കുന്നത്.
















Comments