ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യാൻ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പങ്കെടുത്തില്ല. കൂടാതെ, കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാവും, മുൻ പ്രതിരോധമന്ത്രിയുമായ എ.കെ ആന്റണി അടക്കം മറ്റ് മൂന്ന് മുതിർന്ന നേതാക്കളും യോഗത്തിൽ നിന്നും വിട്ടുനിന്നു. ആകെ 57 മുതിർന്ന നേതാക്കളാണ് യോഗത്തിൽ പങ്കെടുക്കുന്നത്.
ഇന്ന് രാവിലെ സോണിയാ ഗാന്ധിയുടെ വീട്ടിൽ നടന്ന യോഗത്തിലും മൻമോഹൻ സിംഗ് പങ്കെടുത്തിരുന്നില്ല. അനാരോഗ്യം മൂലമാണ് അദ്ദേഹം പങ്കെടുക്കാത്തത് എന്നാണ് സൂചന. മല്ലികാർജ്ജുൻ ഖാർഗെ, ആനന്ദ് ശർമ്മ, കെ.സുരേഷ്, ജയ്‌റാം രമേശ് തുടങ്ങിയവർ യോഗത്തിന് എത്തിയിരുന്നു.
അഞ്ച് സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെയാണ് കോൺഗ്രസ് ഇന്ന് പ്രവർത്തക സമിതി യോഗം ചേരുന്നത്. ജി23 നേതാക്കളുടെ പ്രതിഷേധം കനത്തതോടെ സോണിയ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും രാജിസന്നദ്ധത അറിയിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. എന്നാൽ വാർത്ത അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല രംഗത്തെത്തി.
















Comments