കൊച്ചി: നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ കാറിടിച്ച് അപകടം. കൊച്ചി ഇൻഫോപാർക്കിലാണ് അപകടമുണ്ടായത്. സംഭവത്തിൽ രണ്ട് പോലീസുകാർ അത്ഭുതകരമായി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ബൈക്കിൽ യാത്രചെയ്യുകയായിരുന്ന രണ്ട് പോലീസുകാരാണ് അപകടത്തിൽ നിന്നും തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടത്. അപകടത്തിൽ കാർ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. പുത്തൻകുരിശ് സ്വദേശി ശ്രീലേഷാണ് വാഹനമോടിച്ചിരുന്നത്.
നിയന്ത്രണം വിട്ട കാർ നിരവധി വാഹനങ്ങളിലിടിച്ചാണ് ഒടുവിൽ മതിലിൽ ഇടിച്ച് നിന്നത്. പരിസരത്തുണ്ടായ സിസിടിവി പകർത്തിയ ദൃശ്യങ്ങൾ അപകടത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ്. ഞായറാഴ്ച ഉച്ചയ്‌ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. അമിത വേഗതയിൽ സഞ്ചരിക്കുകയായിരുന്ന കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത് അപകടത്തിലേക്ക് നയിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
Comments