ന്യൂഡൽഹി: ഓൺലൈൻ ടാക്‌സി സർവ്വീസായ ഊബറിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ രൂക്ഷ വിമർശനം. പാകിസ്താൻ കറൻസിയുണ്ടെങ്കിൽ ഇന്ത്യയിൽ യാത്ര ചെയ്യാൻ ഊബർ അനുവദിക്കുന്നുവെന്നാണ് ആരോപണം. ട്വിറ്റർ ഉപഭോക്താവായ കൗശൽ റെയ്‌ന എന്ന വ്യക്തിയാണ് ഇത് സംബന്ധിച്ച ആരോപണം ആദ്യമുയർത്തിയത്. ഊബർ സ്വീകരിക്കുന്ന കറൻസികളുടെ കൂട്ടത്തിൽ പാകിസ്താൻ രൂപയും ഉള്ളതായി പരാതി വന്നതോടെ സമൂഹമാദ്ധ്യമങ്ങളിൽ ഊബറിനെതിരെ വിമർശനവും ആശങ്കയും ഉയർന്നു.

ഇന്ത്യൻ അതിർത്തിക്കുള്ളിലുള്ള പ്രദേശത്ത് യാത്ര ചെയ്യുന്നതിനാണ് ഊബർ പാകിസ്താൻ കറൻസിയും സ്വീകരിക്കുന്നുവെന്ന ആരോപണം ഉയരുന്നത്. ഊബർ ആപ്പിനുള്ളിൽ പേയ്‌മെന്റ് നടത്തുന്ന ഓപ്ഷൻ കാണിക്കുന്ന ഭാഗത്താണ് പാക് കറൻസിയും അനുവദിക്കുമെന്ന് കാണിച്ചിരിക്കുന്നത്. ഇത് വ്യക്തമാക്കുന്ന സ്‌ക്രീൻഷോട്ടും കൗശൽ റെയ്‌ന എന്നയാൾ ട്വിറ്ററിലൂടെ പങ്കുവെച്ചു.
ഡൽഹിയിലുള്ള ഒരാൾക്ക് കാബ് ബുക്ക് ചെയ്യാൻ ശ്രമിക്കുമ്പോഴാണ് ഊബർ ആപ്പിൽ ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതെന്നും അദ്ദേഹം മറ്റൊരു ട്വിറ്റർ പോസ്റ്റിൽ പങ്കുവെച്ചു. സമൂഹമാദ്ധ്യമങ്ങളിൽ വൻ വിമർശനമായതോടെ ഊബർ ബോയ്‌കോട്ട് ചെയ്യണമെന്ന ഹാഷ് ടാഗുകളും ട്വിറ്ററിൽ രൂപപ്പെട്ടു. വിമർശനങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ ഊബർ തയ്യാറാകണമെന്നാണ് ആവശ്യം.
















Comments