കശ്മീർ: കാലം കാത്തുവച്ചൊരു കഥയായിരുന്നു കശ്മീർ ഫയൽസ്. അല്ല കഥയല്ല, കഥയെ വെല്ലുന്ന ജീവിതം. 1990ൽ കാശ്മീർ താഴ്വരയിൽ നടന്ന ഹിന്ദുവംശഹത്യയിൽ കശ്മീരി പണ്ഡിറ്റുകൾ നേരിട്ട വേദനയാണ് സംവിധായകൻ വിവേക് രഞ്ജൻ അഗ്നിഹോത്രി കശ്മീർ ഫയലിലൂടെ അവതരിപ്പിച്ചത്.
പ്രേക്ഷകർ നെഞ്ചേറ്റിയ ചിത്രം രാജ്യംമുഴുവൻ ചർച്ചചെയ്തു. ഇത്രയേറെ കരയിച്ച സിനിമ സമീപകാലത്ത് ഇറങ്ങിയിട്ടില്ല. സിനിമ കണ്ടിറങ്ങിയവരുടെയെല്ലാം കണ്ണുകൾ ഈറനണിഞ്ഞിരുന്നു. നവമാധ്യമങ്ങളിലൂടെ ഒട്ടേറെ പ്രതികരണങ്ങളാണ് വരുന്നത്.
ഇതിനിടയിലാണ് ബിജെപിയുടെ മുതിർന്ന നേതാവ് ലാൽകൃഷ്ണ അദ്വാനിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘ദി കശ്മീർ ഫയൽസ്’ കണ്ട് ലാൽ കൃഷ്ണ അദ്വാനി വികാരാധീനനായി എന്നാണ് ഈ വീഡിയോയിൽ അവകാശപ്പെടുന്നത്. എന്നാൽ ഈ വീഡിയോയുടെ സത്യാവസ്ഥ എന്താണ്?
സോഷ്യൽ മീഡിയയിൽ വൈറലായ ഈ വീഡിയോ തെറ്റാണെന്നാണ് ഫാക്ട് ചെക്ക് പറയുന്നത്.
ലാൽ കൃഷ്ണ അദ്വാനി സിനിമ കണ്ടതിന് ശേഷം സങ്കടപ്പെടുന്നു, അദ്ദേഹം കാശ്മീരിൽ നിർമ്മിച്ച ഒരു സിനിമ മാത്രമാണ് കാണുന്നത്. അത് കശ്മീർ ഫയൽ അല്ല. ഷിക്കാര എന്ന സിനിമയുടെ പ്രദർശനത്തിന് അദ്വാനി എത്തിയിരുന്നു, ഇതേ സമയത്തെ വീഡിയോയാണിത്. അദ്വാനിക്കൊപ്പം ഷിക്കാരയുടെ സംവിധായകൻ വിധു വിനോദ് ചോപ്രയേയും ഈ വീഡിയോയിൽ കാണാം. കശ്മീർ പണ്ഡിറ്റുകളുടെ പശ്ചാത്തലത്തിൽ നിർമിച്ച മനോഹരമായ പ്രണയകഥയായിരുന്നു ഷിക്കാര. എന്നാൽചിത്രം വേണ്ടത്രവിജയിച്ചില്ല.
അതെ സമയം കശ്മീർ ഫയൽസ് ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയാണ്. ആദ്യ ദിനം 1.50-2 കോടി രൂപ ഈ ചിത്രം നേടുമെന്നാണ് കണക്കാക്കിയിരുന്നത്. എന്നാൽ ആദ്യ ദിനം തന്നെ ചിത്രം നേടിയത് 4.55 കോടി രൂപയാണ്. രണ്ടാം ദിനം 100 ശതമാനം വർധനയാണ് ചിത്രത്തിന്റെ കളക്ഷനിൽ ഉണ്ടായിരിക്കുന്നത്. ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച് രണ്ടാം ദിനം ഏഴ് കോടിയിലധികം രൂപയാണ് ചിത്രം നേടിയത്. ഹിന്ദി സിനിമാ ചരിത്രത്തിൽ ആദ്യമായിട്ടാണ് ആദ്യ ദിനത്തേക്കാൾ ഇരട്ടി വരുമാനം ചിത്രം രണ്ടാം ദിവസം നേടിയത്. കശ്മീർ പണ്ഡിറ്റുകളുടെ ജീവിതം പറയുന്ന സിനിമയെ തകർക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുമ്പോഴാണ് സിനിമ വൻവിജയം നേടി മുന്നേറുന്നത്.
Comments