മുംബൈ: മഹാരാഷ്‌ട്രയിൽ 12-ാം ക്ലാസ് പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്ന സംഭവത്തിൽ ട്യൂഷൻ ടീച്ചർ അറസ്റ്റിൽ. 12-ാം ക്ലാസിന്റെ രസതന്ത്രം പരീക്ഷയുടെ ചോദ്യ പേപ്പറായിരുന്നു മുംബൈയിൽ ചോർന്നത്.
സംഭവവുമായി ബന്ധപ്പെട്ട് മലാഡിലുള്ള സ്വകാര്യ പരിശീലന കേന്ദ്രത്തിലെ അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. മുകേഷ് യാദവ് എന്ന ട്യൂഷൻ ടീച്ചറാണ് അറസ്റ്റിലായത്. പരീക്ഷയ്‌ക്ക് മുമ്പ് ഇയാൾക്ക് ചോദ്യ പേപ്പർ ലഭിക്കുകയും ഇത് വിദ്യാർത്ഥികളുടെ ഫോണിലേക്ക് കൈമാറുകയും ചെയ്തിരുന്നതായി പോലീസ് കണ്ടെത്തി. വാട്‌സാപ്പ് വഴി പേപ്പർ കൈമാറിയതിന് പോലീസിന് തെളിവുകൾ ലഭിച്ചു.
ഏകദേശം 15 വിദ്യാർത്ഥികൾ മുകേഷിന്റെ ട്യൂഷൻ ക്ലാസിലുണ്ടായിരുന്നു. മഹാരാഷ്‌ട്രയിൽ നടന്ന പരീക്ഷകളിൽ കൂട്ട കോപ്പിയടി നടന്നതായി നിരവധി ആരോപണങ്ങൾ കഴിഞ്ഞ ദിവസം ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് സമാന സംഭവത്തിൽ അറസ്റ്റ് രേഖപ്പെടുത്തിയത്.
















Comments