തൃശൂർ: മൃഗശാലയിൽ വൻ അഗ്നിബാധ. ഇന്ന് ഉച്ചക്ക് 12.30ഓടെയാണ് തീ പിടുത്തം ഉണ്ടായത്. ഹിപ്പോപൊട്ടാമസുകളുടെ കൂടിനോട് ചേർന്നുള്ള പറമ്പിലാണ് തീ പടർന്നത്.
തിങ്കളാഴ്ച മൃഗശാല അവധിയായതിനാൽ സന്ദർശകർ ഇല്ലായിരുന്നു. തലനാരിഴയ്‌ക്കാണ് വൻ ദുരന്തം ഒഴിവായതെന്ന് അധികൃതർ അറിയിച്ചു. അഗ്‌നിശമനസേനയും മൃഗശാല ജീവനക്കാരും ചേർന്നാണ് തീ അണച്ചത്.
പൊള്ളുന്ന ചൂട് മൂലം മൃഗശാലയിലെ പൂല്ലുകൾക്ക് തീപിടിച്ചാണ് അഗ്നിബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, തൃശൂർ ജില്ലയിൽ മൂന്നുദിവസമായി 38 ഡിഗ്രിയ്‌ക്ക് മുകളിലാണ് താപനില. സാധാരണ തൃശൂരിൽ 35.5 ഡിഗ്രവരെയാണ് ചൂട് ലഭിക്കാറ്. എന്നാൽ ഇക്കുറി ചൂട് വർദ്ധിച്ചിരിക്കുകയാണ്.
















Comments