കൊച്ചി ; യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ട് വിദേശത്ത് ജയിലിൽ കഴിയുന്ന പാലക്കാട് സ്വദേശിനി നിമിഷപ്രിയയെ (33) രക്ഷിക്കുന്നതിനായി കേന്ദ്രസർക്കാർ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ.
നിമിഷപ്രിയയുടെ മോചനത്തിനു കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് സേവ് നിമിഷപ്രിയ ഇന്റർനാഷനൽ ആക്‌ഷൻ കൗൺസിൽ വൈസ് ചെയർപേഴ്സൻ ദീപ ജോസഫ് മന്ത്രിക്കു നിവേദനം നൽകി. പാർലമെന്റ് ഹൗസിലെ ഓഫീസിലെത്തിയാണ് ആക്‌ഷൻ കൗൺസിൽ മന്ത്രിയുമായി ചർച്ച നടത്തിയത്. നിമിഷപ്രിയയെ രക്ഷിക്കാൻ എല്ലാ സഹായങ്ങളും നൽകാൻ തയ്യാറാണെന്ന് മുരളീധരൻ അറിയിച്ചു.
കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് ദയാധനം നൽകി നിമിഷപ്രിയയുടെ മോചനം സാദ്ധ്യമാക്കുന്നതിനാണ് പ്രധാന പരിഗണന . ഇതിനായുള്ള ചർച്ചകൾക്ക് ജിബൂട്ടിയിലെ ഇന്ത്യൻ എംബസിയും അംബാസഡറും മുൻകൈ എടുക്കണമെന്നും ആക്ഷൻ കൗൺസിൽ അഭ്യർത്ഥിച്ചു .
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിന് യെമന്‍ പൗരന്റെ ബന്ധുക്കള്‍ക്ക് നല്‍കേണ്ട ദയാധനം എംബസി വഴി കൈമാറണമെന്നും ആവശ്യമുണ്ട് .
യെമന്‍ പൗരന്‍ തലാല്‍ അബ്ദു മഹദിയെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് സ്വദേശിനിയായ നിമിഷപ്രിയ ജയിലിലായത്. വധശിക്ഷയ്‌ക്ക് എതിരെ നിമിഷപ്രിയയുടെ കുടുംബം നൽകിയ അപ്പീലാണ് കോടതി തള്ളിയത്.
















Comments