വാഷിങ്ടൺ: പ്രണയം ആകാശംപോലെയാണ്. തെളിഞ്ഞും കറുത്തും ചുവന്നുമൊക്കെ വർണങ്ങൾ തീർക്കുന്ന ആകാശം. എന്തുകൊണ്ടായിരിക്കും അമേരിക്കൻ ഹാസ്യതാരം പീറ്റ് ഡേവിഡ്‌സൺ നെഞ്ചിനകത്തെ തന്റെ പ്രണയിനി കിംകർദാഷിയാന്റെ പേര് ഇപ്പോൾ നെഞ്ചിൽ പച്ചകുത്തിയത്.?
ടിവിതാരം കിംകർദാഷിയാനുമായുളള പുതിയ ബന്ധത്തിന്റെ പേരിൽ അടുത്തിടെ ഹാസ്യനടൻ വാർത്തകളിൽ ഇടം നേടിയിരുന്നു. എന്നാൽ ഇപ്പോൾ വാർത്തകളിൽ ഇടംതേടാൻ രണ്ടുകാരണങ്ങളുണ്ട്. പ്രണയിനി കിംകർദാഷിയാന്റെ പേര് നെഞ്ചിൽ പച്ചകുത്തിയതാണ് ഒന്ന്. രണ്ടാമത്തെതാവട്ടെ അതിന് തിരഞ്ഞടെുത്ത സമയവും. അടുത്തയാഴ്ച ബഹിരാകാശ യാത്രയ്‌ക്കുള്ള ഒരുക്കത്തിലാണ് പീറ്റ് ഡേവിഡ്‌സൺ.
പീറ്റ് ഡേവിസൺ ഉൾപ്പെടെ ആറംഗ ടീം ബ്ലൂ ഒറിജിനിന്റെ വിമാനത്തിൽ അടുത്താഴ്ച ബഹിരാകാശത്തേക്ക് പോകാനിരിക്കുകയാണ്. ജഫ് ബെസോസിന്റെ ഉടമസ്ഥതയിലുളള ബ്ലൂ ഒറിജിനൽ ബഹിരാകാശത്തേക്ക് അയയ്‌ക്കുന്ന നാലാമത്തെ മനുഷ്യ വിമാനത്തിലാണ് ഫീറ്റ് ബഹിരാകാശ യാത്ര നടത്തുന്നത്.
28 കാരനായ ഡേവിഡ്സൺ അടുത്തിടെ വാർത്തകളിൽ നിറഞ്ഞത് റിയാലിറ്റി സ്റ്റാറും സംരംഭകയുമായ കർദാഷിയാനുമായുളള ഡേറ്റിംഗിന്റെ പേരിലായിരുന്നു. റാപ്പർ കാനി വെസ്റ്റുമായുള്ള വിവാദ വിവാഹമോചനത്തിനുശേഷമാണ് നടൻ പുതിയ ബന്ധം സ്ഥാപിച്ചത്. ഡേവിഡ്സണോടുള്ള ദേഷ്യം റാപ്പർ തീർക്കുന്നത് ഒരു പുതിയ ആനിമേറ്റഡ് മ്യൂസിക് വീഡിയോയിൽ ഒരു യുവാവിനെ ജീവനോടെ കുഴിച്ചുമൂടിക്കൊണ്ടാണ്. കൂടാതെ വീഡിയോകളിൽ കിം കർദാഷിയനെയും പീറ്റ് ഡേവിഡ്സനെയും വെസ്റ്റ് നന്നായി അധിക്ഷേപിക്കുന്നുമുണ്ട്.
പീറ്റ് ഡേവിസൺ അടുത്തയാഴ്ച ബഹിരാകാശത്തേക്ക് പറക്കും. ഒപ്പം പ്രണയിനി കർദാഷിയാൻ ഉണ്ടാവില്ല. അതുകൊണ്ടാവും നെഞ്ചിലെ പ്രണയം നെഞ്ചിനു പുറത്ത് പച്ചകുത്തിയതെന്നാണ് ആരാധകരുടെ അഭിപ്രായം. എന്തായാലും പതിനൊന്നു മിനിറ്റ് യാത്രയാണ് ബഹിരാകാശത്ത്. ഈ സമയത്ത് ശരീരഭാരം കുറയും ഭൗമോപരിതലം നിരീഷിക്കാനാവും. പുതിയ ബന്ധവും പച്ചകുത്തലും ആദ്യഭാര്യയുടെ പ്രകോപനവും എല്ലാം ചേർന്ന് ഹൃദയം ചൂടുപിടിക്കുമ്പോൾ മലയാളം അറിയാമെങ്കിൽ ബഹിരാകാശ യാത്രയിൽ അയാൾ ഇങ്ങനെ മൂളിയേനെ, നെഞ്ചിനുള്ളിൽ നീയാണ്…കണ്ണടച്ചാൽ നീയാണ് കർദാഷിയാാാാാാാാ…
















Comments