ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരനെ വധിച്ച് സൈന്യം. ശ്രീനഗറിനടുത്ത് നൗഗാം മേഖല യിലാണ് ഇന്ന് പുലർച്ചെ ഭീകരർക്കായി സൈന്യം തിരച്ചിൽ ആരംഭിച്ചത്. സൈനി കർക്ക് നേരെ ഭീകരർ വെടിയുതിർത്തതോടെ സൈന്യം ശക്തമായ പ്രത്യാക്രമ ണമാണ് നടത്തുന്നത്. കൊല്ലപ്പെട്ട ഭീകരൻ ആരാണെന്ന വിവരം സൈന്യം പുറത്തുവിട്ടിട്ടില്ല. വെടിവെപ്പ് തുടരുന്ന തായാണ് വിവരം.
കശ്മീർ പോലീസിന് ലഭിച്ച രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മേഖലയിൽ സൈനികർ റെയ്ഡ് ആരംഭിച്ചത്. കശ്മീർ മേഖലാ പോലീസ് വിഭാഗമാണ് സിആർപിഎഫിനെ റെയ്ഡിന് സഹായിക്കുന്നത്.
ഇന്നലെ അവന്തിപോറയിലെ ചാർസോയിൽ ഒരു ഭീകരനെ സൈന്യം വധിച്ചിരുന്നു. കശ്മീരിൽ വ്യാപകമായ ആക്രമണത്തിന് പദ്ധതിയിട്ടയാളെയാണ് പോലീസ് കണ്ടെത്തിയത്. സിആർപിഎഫ് ജവാന്മാരാണ് ഭീകരനെ ഏറ്റുമുട്ടലിനൊടുവിൽ വധിച്ചത്.
















Comments