നടി ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു. നീണ്ട അഞ്ച് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഭാവനയുടെ തിരിച്ചുവരവ്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്നാണ് ചിത്രത്തിന്റെ പേര്. ടൈറ്റിൽ പോസ്റ്റർ മമ്മൂട്ടി സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു.
നവാഗത സംവിധായകൻ ആദിൽ മൈമൂനത്ത് അഷ്‌റഫാണ് സംവിധായകൻ. ഭാവനയ്‌ക്കൊപ്പം ഷറഫുദ്ദീനും ചിത്രത്തിൽ കേന്ദ്രകഥാപാത്രമായെത്തുന്നു. ബോൺഹോമി എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ റെനീഷ് അബ്ദുൾ ഖാദറാണ് ചിത്രം നിർമ്മിക്കുന്നത്.
ഛായാഗ്രാഹണം റുഷ്ദിയും അനസ് നാടോടി കലാ സംവിധാനവും നിർവ്വഹിക്കുന്നു. സംവിധായകൻ ആദിൽ മൈമൂനാഥ് അഷ്‌റഫ് തന്നെയാണ് രചനയും എഡിറ്റിംഗും നിർവഹിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്നാണ് വിവരം.
Comments