ഇസ്ലാമാബാദ് : താൻ പെൺകുട്ടികളെ ആകർഷിക്കാനാണ് ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയതെന്ന് പാക് മുൻ ക്രിക്കറ്റ് താരം ഷൊയ്ബ് അക്തർ . സ്റ്റാൻഡ്-അപ്പ് ഹാസ്യനടനും വ്ലോഗറുമായ തൻമയ് ഭട്ടിന്റെ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അക്തറിന്റെ പ്രസ്താവന.
‘ ഞാനൊരു മിടുക്കനായ വിദ്യാർത്ഥിയായിരുന്നു. ബിരുദപഠനത്തിന് എത്തിയപ്പോൾ മുതലേ ഞാൻ ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയിരുന്നു. ഞാൻ നല്ല പോലെ പഠിക്കുന്ന കുട്ടിയായിരുന്നു ഒപ്പം വികൃതിയുമായിരുന്നു . ‘ അക്തർ പറഞ്ഞു .
സത്യസന്ധമായി പറഞ്ഞാൽ, ഞാൻ പെൺകുട്ടികൾക്കായാണ് ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയത് . ഞങ്ങൾക്ക് പെൺകുട്ടികളുടെ ഒരു ബ്ലോക്ക് ഉണ്ടായിരുന്നു. അവരെ ആകർഷിക്കാൻ ഞാൻ ബൗൾ ചെയ്യാൻ തുടങ്ങി. അവർ എന്റെ ഫാസ്റ്റ് ബൗളിംഗ് കാണാറുണ്ടായിരുന്നു. ഞാൻ നാട്ടിലെ താരമായി മാറിയിരുന്നു. മോട്ടോർ സൈക്കിളിൽ വന്നിട്ട് പോലും ഒന്നു ശ്രദ്ധ കിട്ടാതെ വന്നപ്പോൾ ക്രിക്കറ്റിൽ മുന്നോട്ട് പോകണമെന്ന് എനിക്ക് മനസ്സിലായി,” അക്തർ പറഞ്ഞു.
ഇക്കഴിഞ്ഞ നവംബറിൽ ഒരു ലൈവ് ഷോയില്‍ നിന്ന് അവതാരകനായ ഡോ. നൗമാന്‍ നിയാസുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് അക്തര്‍ ഇറങ്ങിപ്പോയത് ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു . വാര്‍ത്താ ചാനല്‍ താരത്തിനെതിരെ 4 കോടി രൂപയുടെ മാനനഷ്ട നോട്ടീസും അയച്ചിരുന്നു.
Comments