കണ്ണൂർ: കണ്ണൂരിൽ ശ്മശാനത്തിൽ വ്യാജ വാറ്റ് കേന്ദ്രം കണ്ടെത്തി എക്‌സൈസ്. പയ്യന്നൂർ കുന്നുരുവ് – കുരിശുമുക്ക് ഭാഗത്തെ പൊതുശ്മശാനത്തിലാണ് വാറ്റ് കേന്ദ്രം കണ്ടെത്തിയത്. കേന്ദ്രത്തിൽ നിന്നും 910 ലിറ്റർ വാഷ് കണ്ടെത്തി. പ്ലാസ്റ്റിക് ബാരലുകളിലും, ബക്കറ്റ്, ജാർ എന്നിവയിൽ സൂക്ഷിച്ചു വെച്ച നിലയിലായിരുന്നു വാഷ്.
പിടിച്ചെടുത്ത വാഷ് നശിപ്പിച്ച അധികൃതർ നിർമ്മാണ സാമഗ്രികൾ കണ്ടുകെട്ടി. സംഭവവുമായി ബന്ധപ്പെട്ട് ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. വിശദമായ അന്വേഷണം നടത്തുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. വ്യാജ് വാറ്റ് നിർമ്മാതാക്കളെകുറിച്ച് വിവരം ലഭിക്കുന്നതിനായി പരിസര വാസികളെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി.
വ്യാജ വാറ്റ് സംഘങ്ങൾക്കെതിരെ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി പയ്യന്നൂർ എക്‌സൈസ് ഇൻസ്പെക്ടർ എൻ. വൈശാഖിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വാറ്റ് കേന്ദ്രം കണ്ടെത്തിയത്.
















Comments