ലാസ: ടിബറ്റിലെ ജനങ്ങളുടെ ബുദ്ധപാരമ്പര്യം തുടച്ചുനീക്കാൻ ഗൂഢനീക്കവുമായി ചൈന. പൊതുസ്ഥലങ്ങളിലെ ബുദ്ധപ്രതിമകളും മറ്റ് മതചിഹ്നങ്ങളും നശിപ്പിച്ചുകൊണ്ട് ഇതിന്റെ ആദ്യപടിയാണ് ചൈന ചെയ്യുന്നതെന്ന് ടിബറ്റ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഒരു മതത്തേയും വാഴിക്കില്ലെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്ന ചൈനീസ് കമ്യൂണിസ്റ്റ് ഭീകരതയാണ് ടിബറ്റിൽ ഘട്ടംഘട്ടമായി നടപ്പാക്കുന്നത്.
ടിബറ്റൻ മേഖലയിൽ ഏറെ ശ്രദ്ധനേടിയിരുന്ന മൂന്ന് പ്രധാന ബുദ്ധവിഗ്രഹങ്ങൾ കഴിഞ്ഞ ഡിസംബർ മുതൽ തകർത്തു. ഇന്ത്യയുമായി ടിബറ്റൻ ജനതയ്‌ക്കും മതാചാര്യനായ ദലൈ ലാമയ്‌ക്കുമുള്ള അടുപ്പവും ചൈനയുടെ പ്രതിമ തകർക്കലിന് പിന്നിലുണ്ട്. തന്റെ ഭൗതിക ശരീരം ഇന്ത്യൻ മണ്ണിലാണ് അടക്കേണ്ടതെന്ന ദലൈ ലാമയുടെ പ്രഖ്യാപനത്തെ ബീജിംഗ് വിമർശിച്ചിരുന്നു. ചൈന തന്റെ പകരക്കാരനെ നിർദ്ദേശിച്ചാൽ അംഗീകരിക്കരുതെന്നും ദലൈ ലാമ നിർദ്ദേശിച്ചിട്ടുണ്ട്. 86കാരനായ ദലൈ ലാമയെ ഇല്ലാതാക്കാനുള്ള ചൈനയുടെ നീക്കത്തിനെതിരെ ഇന്ത്യയാണ് പ്രതിരോധമായി നിൽക്കുന്നത്.
ടിബറ്റിൽ കഴിഞ്ഞ ഒരു വർഷമായി വ്യാപകമായ ഭൂമി കൈവശപ്പെടുത്തലും ഗ്രാമങ്ങളിൽ അനധികൃത നിർമ്മാണം നടത്തലും പ്രകൃതി വിഭവ ഖനനവും ചൈന നടത്തുകയാണ്. വൻതോതിൽ മരങ്ങളും വനവിഭവങ്ങളും കടത്തുന്നതും വർദ്ധിച്ചിരിക്കുന്നു. ഇതിനിടെ ബുദ്ധന്റെ ജന്മസ്ഥലമായ നേപ്പാളിലെ ലുംബിനി നഗരത്തിന്റെ വികസനത്തിനായി ചൈന 200 കോടിയുടെ ധനസഹായം നൽകി നേർവിപരീതമായ നയതന്ത്രവും പയറ്റുകയാണ്. തങ്ങളുടെ അധീനതയിലുള്ള പ്രദേശത്ത് മതങ്ങളെ അടിച്ചമർത്തുകയും സുഹൃദ് രാജ്യങ്ങളിൽ മതപ്രീണനവും കമ്യൂണിസ്റ്റ് ചൈന നടത്തുന്നുവെന്നും ടിബറ്റ് മാദ്ധ്യമങ്ങൾ തുറന്നുകാട്ടുന്നു.
















Comments