ജലന്ധർ: പഞ്ചാബിലെ ആദ്യ ആംആദ്മി മന്ത്രിസഭ നാളെ അധികാരമേൽക്കുന്നു. മുഖ്യമന്ത്രി ഭഗവന്ത് മാൻ ആദ്യ ക്യാബിനറ്റിന്റെ ഭാഗമായി പത്തു പേരെ പ്രഖ്യാപിച്ചു. പുതിയ മന്ത്രിസഭയിൽ ഏക വനിതാ പ്രതിനിധി ഡോ.ബൽജിത് കൗറാണ്. മാളൗത് നിയമ സഭാംഗമാണ്. ഹർപാൽ സിംഗ് ചീമ, ഹർഭജൻ സിംഗ് , ഡോ.വിജയ് സിംഗ്ല, ലാൽ ചന്ദ് കതാർചൗക്,ഗുർമീത് സിംഗ് , കുൽദീപ് സിംഗ്, ലാൽജിത് സിംഗ് ഭുള്ളർ, ബ്രം ശങ്കർ, ഹർജ്യോത് സിംഗ് ബെയ്ൻസ് എന്നിവരാണ് ആദ്യ ഘട്ടത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്നത്.
നാളെ നടക്കുന്ന ചടങ്ങിൽ മന്ത്രിമാർക്ക് പഞ്ചാബ് ഗവർണർ ബൻവാരി ലാൽ പുരോഹിത് സത്യവാചകം ചെല്ലിക്കൊടുക്കും. നാളെ രാവിലെ 11 മണിക്ക് ചണ്ഡീഗഡിലാണ് ചടങ്ങ് നടക്കുന്നത്. മന്ത്രിസഭ അധികാരമേറ്റ ശേഷം ആദ്യ ക്യാബിനറ്റ് യോഗം ഉച്ചയ്‌ക്ക് 12.30ന് നടക്കും.
ചാരത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റവരാണ് തങ്ങളെന്നും പഞ്ചാബിനെ കരുത്തുറ്റ അഴിമതി രഹിതമായ സംസ്ഥാനമാക്കി മാറ്റുക എന്നതാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഭഗവന്ത് മൻ പറഞ്ഞു. ഏഴു പതിറ്റാണ്ട് പരമ്പരാഗത രാഷ്‌ട്രീയ നേതാക്കൾ ജനജീവിതം ദു:സ്സഹമാക്കി യതിന് ജനം നൽകിയ മറുപടിയാണ് ആംആദ്മിയുടെ വിജയമെന്നും ഭഗവന്ത് മൻ പറഞ്ഞു.
















Comments