ശ്രീനഗർ: ജമ്മുകശ്മീരിൽ എട്ട് ലഷ്‌കർ-ഇ-ത്വായ്ബ തീവ്രവാദികളെ പിടികൂടി പോലീസ്. ഷോപിയാനിലെ അലൂറ ഗ്രാമത്തിൽ നിന്നാണ് രണ്ട് ഭീകരരെ പിടികൂടിയത്. ഇന്ത്യൻ സൈന്യവും സിആർപിഎഫും ചേർന്ന് നടത്തിയ സംയുക്ത പരിശോധനക്കൊടുവിലാണ് ഭീകരരെ പിടികൂടാനായത്.
അറസ്റ്റിലായവരുടെ പക്കൽ നിന്നും പിസ്റ്റൽ, മാഗസീൻ, എകെ 47 മാഗസീൻ, എകെ റൈഫിളിന്റെ 40 തിരകൾ എന്നിവ കണ്ടെടുത്തു. പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുകയാണെന്ന് കശ്മീർ പോലീസ് അറിയിച്ചു.
നേരത്തെ പുൽവാമയിൽ നിന്നും ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള ആറ് ഭീകരരെ പോലീസ് പിടികൂടിയിരുന്നു. തീവ്രവാദികൾക്ക് പാർപ്പിടം ഒരുക്കൽ, ലോജിസ്റ്റിക്‌സ് സൗകര്യങ്ങൾ ഏർപ്പാടാക്കൽ, ഭീകരതയ്‌ക്കായി ധനസമാഹരണം നടത്തൽ, പണം കൈകാര്യം ചെയ്യൽ, യുവാക്കളെ ഭീകരസംഘടനയിൽ പ്രവർത്തിക്കാൻ പ്രചോദിപ്പിക്കൽ എന്നീ ദൗത്യങ്ങൾ നിർവഹിച്ചിരുന്ന ഭീകരസംഘത്തെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
















Comments