ന്യൂഡൽഹി: കോൺഗ്രസ് രാജ്യസഭാ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷയായ ജെബി മേത്തറാണ് കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥി. നിലവിൽ ആലുവ നഗരസഭാ ഉപാദ്ധ്യക്ഷയാണ് ഇവർ.
ജെബി മേത്തറിന്റേത് ഉൾപ്പടെ മൂന്ന് പേരുകളായിരുന്നു സംസ്ഥാന നേതൃത്വം ഹൈക്കമാൻഡിന് നൽകിയിരുന്നത്. കെപിസിസി നിർവാഹക സമിതി അംഗം എം ലിജു,യുഡിഎഫ് കൺവീനർ എംഎം ഹസൻ എന്നിവരായിരുന്നു മറ്റ് രണ്ടുപേർ.
ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനും ആശയക്കുഴപ്പത്തിനും വാക്‌പോരിനും ഒടുവിലാണ് കേരളത്തിൽ കോൺഗ്രസിന് വിജയ സാധ്യതയുള്ള ഏക രാജ്യസഭാ സീറ്റിലേക്ക് സാഥാനാർത്ഥിയെ തീരുമാനിക്കുന്നത്.
ഇന്നലെ വൈകീട്ടോടെ മൂന്ന് പേരുടെ പട്ടിക കെപിസിസി ഹൈക്കമാൻഡിന് സമർപ്പിക്കുകയും ഹൈക്കമാൻഡ് മൂന്ന് മണിക്കൂറിനുള്ളിൽ തന്നെ ജെബി മേത്തറിന സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
പ്രിയങ്ക വാദ്രയുടെ വിശ്വസ്തനായ തൃശൂർ സ്വദേശിയും വ്യവസായിയുമായ ശ്രീനിവാസൻ കൃഷണന്റെ പേര് ഹൈക്കമാൻഡ് നിർദ്ദേശിച്ചെങ്കിലും ലിജുവിനെ സ്ഥാനാർത്ഥിയായി നിർത്താനാണ് സംസ്ഥാന നേതൃത്വത്തിന് താൽപര്യമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.എന്നാൽ പിന്നീട് ജെബി മേത്തറിന് നറുക്ക് വീഴുകയായിരുന്നു.
















Comments