വാഷിംഗ്ടൺ: യുക്രെയ്‌നെ സഹായിക്കുമെന്ന അമേരിക്കയുടെ വാഗ്ദ്ദാനങ്ങളെല്ലാം വിചിത്ര മാണെന്നതിന് വീണ്ടും ഉദാഹരണങ്ങൾ. പെന്റഗൺ തലവനായ പ്രതിരോധ സെക്ട്രട്ടറി ജനറൽ ലോയ്ഡ് ഓസ്റ്റിനാണ് വിചിത്ര നയങ്ങൾ ആവർത്തിക്കുന്നത്. യുക്രെയ്‌നിലെ ഒരോ നഗരങ്ങളും പിടിച്ചെടുത്ത് 25 ദിവസമായി റഷ്യ നടത്തുന്ന നീക്കത്തെ നേരിട്ട് എതിർക്കി ല്ലെന്ന നയമാണ് അമേരിക്കയുടേത്.
‘യുക്രെയ്‌നെ സഹായിക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണ്. പക്ഷെ യുക്രെയ്ൻ മണ്ണിൽ നേരിട്ടിറങ്ങി ഒരു യുദ്ധം അമേരിക്ക ആഗ്രഹിക്കുന്നില്ല. പകരം എല്ലാ സഹായങ്ങളും നൽകും. അതേ സമയം മേഖലയിൽ ആകാശ നിരോധനം എന്ന ആവശ്യം ഏർപ്പെടുത്താനാകില്ല.’ ലോയ്ഡ് ഓസ്റ്റിൻ പ്രസ്താവനയിലൂടെ അറിയിച്ചു.
സൈന്യത്തെ ഇറക്കി റഷ്യക്കെതിരെ യുക്രെയ്ൻ മണ്ണിൽ യുദ്ധം ചെയ്യില്ലെന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ തുടക്കം മുതലുള്ള നയം തന്നെയാണ് ഓസ്റ്റിനും ആവർത്തി ച്ചിരിക്കുന്നത്. രണ്ട് ആണവ ശക്തികൾ നേർക്കുനേർ യുദ്ധം ചെയ്യുന്നത് ഒരിക്കലും നല്ലതല്ല. അത് ലോക വിനാശത്തിലേക്ക് മാത്രമേ നയിക്കൂവെന്നും ബൈഡൻ വ്യക്തമാക്കിയിരുന്നു.
വിദേശരാജ്യങ്ങൾ ആയുധങ്ങൾ നൽകി സഹായിക്കുന്നുണ്ടെങ്കിലും റഷ്യയുടെ കടന്നുകയറ്റം തടയാൻ ഫലപ്രദമായി ഒന്നും ചെയ്യുന്നില്ലെന്ന വൊലാദിമിർ സെലൻസ്‌കിയുടെ തുറന്നു പറച്ചിലിനിടയിലാണ് ഓസ്റ്റിനും വിചിത്രമായ സഹായ അഭ്യർത്ഥന നടത്തുന്നത്.
















Comments