കൊച്ചി; ഐഎഫ്എഫ്‌കെ ഉദ്ഘാടന വേദിയെ ആവേശക്കടലാക്കി അപ്രതീക്ഷിതമായാണ് നടി ഭാവന എത്തിയത്. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായ ഭാവനയുടെ വരവ് ഏറ്റെടുത്തിരിക്കുകയാണ് ആളുകൾ.
ഇപ്പോൾ നടി പാർവതി തിരുവോത്തും ഭാവന വേദിയിലേക്ക് കടന്നു വരുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ്. ഇത് നിന്റെ ഇടമാണ്. നിന്റെ കഥ എന്ന് കുറിച്ചുകൊണ്ടായിരുന്നു പാർവതി വീഡിയോ പങ്കുവച്ചത്.
റിമ കല്ലിങ്കൽ, മഞ്ചുവാര്യർ, ഗീതു മോഹൻദാസ്, സംഗീത തുടങ്ങിയവരും വീഡിയോ പങ്കുവച്ചിരുന്നു. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഭാവനയെ പോരാട്ടത്തിന്റെ പെൺപ്രതീകം എന്ന് അഭിസംബോധന ചെയ്താണ് വേദിയിലേക്ക് സ്വാഗതം ചെയ്തത്. ലൈംഗിക അതിക്രമം നേരിട്ട ശേഷം ഇതാദ്യമായാണ് ഭാവന കേരളത്തിലെ ഒരു പൊതു പരിപാടിയിൽ പങ്കെടുക്കുന്നത്.
കുറച്ച് വർഷങ്ങളായി മലയാള സിനിമയിൽ നിന്ന് മാറി നിൽക്കുന്ന ഭാവന. ആദിൽ മയ്മാനാഥിന്റെ ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെ ഗംഭര തിരിച്ചു വരവിന് ഒരുങ്ങുകയാണ്.ഷറഫുദ്ദീനും ഭാവനയുമാണ് കേന്ദ്രകഥാപാത്രങ്ങൾ.















Comments