ന്യൂഡൽഹി: വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീർ ഫയൽസ് നൂറ് കോടി റെക്കോർഡ് പിന്നിട്ട വിവരം ഇന്നലെ പുറത്തുവന്നിരുന്നു. ഒരാഴ്ച കൊണ്ടാണ് ചിത്രം നൂറ് കോടി പിന്നിട്ടത്. ഇപ്പോഴിതാ കശ്മീർ ഫയൽസ് മറ്റ് ബോക്‌സ്ഓഫീസ് ഹിറ്റ് ചിത്രങ്ങളുടെ റെക്കോർഡുകളും തകർത്തെറിഞ്ഞിരിക്കുകയാണ്.
അണിയറ പ്രവർത്തകർ പുറത്തുവിട്ട കണക്കുകൾ പ്രകാരം ചിത്രം 106 കോടി പിന്നിട്ടിരുന്നു. എട്ടാം ദിന റെക്കോർഡിൽ അമീർ ഖാൻ ചിത്രം ദംഗലിനെ കടത്തിവെട്ടിയിരിക്കുകയാണ് കശ്മീർ ഫയൽസ്. 18.59 കോടിയാണ് എട്ടാം ദിനത്തിൽ ദംഗൽ നേടിയത്. എന്നാൽ കശ്മീർ ഫയൽസ് 19.15 കോടിയാണ് എട്ടാം ദിനത്തിൽ നേടിയത്. സിനിമാ നിരീക്ഷകനായ തരൺ ആദർശ് പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
എട്ടാം ദിന കളക്ഷനിൽ ബാഹുബലി രണ്ടാം ഭാഗം 19.15 കോടിയാണ് നേടിയത്. ഇതിൽ നിന്നും 80 ലക്ഷം മാത്രം പിറകിലാണ് കശ്മീർ ഫയൽസ്. വെള്ളിയാഴ്ചത്തെ കണക്കുകൾ കൂടി പരിശോധിക്കുമ്പോൾ ഇതിനോടകം ചിത്രം 116 കോടി പിന്നിട്ടിരിക്കുമെന്നാണ് തരൺ പങ്കുവെച്ച കണക്കിൽ പറയുന്നത്.
#TheKashmirFiles creates HISTORY… *Day 8* of #TKF [₹ 19.15 cr] is AT PAR with #Baahubali2 [₹ 19.75 cr] and HIGHER THAN #Dangal [₹ 18.59 cr], the two ICONIC HITS… #TKF is now in august company of ALL TIME BLOCKBUSTERS… [Week 2] Fri 19.15 cr. Total: ₹ 116.45 cr. #India biz. pic.twitter.com/sjLWXV78J9
— taran adarsh (@taran_adarsh) March 19, 2022
Comments