കൊച്ചി : വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീരി പണ്ഡിറ്റുകളുടെ കഥ പറയുന്ന ദി കശ്മീർ ഫയൽസ് എന്ന ചിത്രത്തിൽ പ്രതികരിച്ച് കോൺഗ്രസ് എംപി ശശി തരൂർ. കശ്മീരി പണ്ഡിറ്റുകൾ ഏറെ ബുദ്ധിമുട്ടിയിരുന്നെന്നും അത് നാം കണ്ടില്ലെന്ന് നടിക്കരുത് എന്നും ശശി തരൂർ പറഞ്ഞു.
കശ്മീരി പണ്ഡിറ്റുകളുടെ അവകാശത്തിന് വേണ്ടി നാം പോരാടണം. എന്നാൽ കശ്മീരിലെ മുസ്ലീങ്ങളെ തരംതാഴ്‌ത്തുന്നത് ഇതിന് പ്രതിവിധിയല്ല, തരൂർ പറഞ്ഞു.
കശ്മീരികൾക്ക് നീതിയാണ് ആവശ്യം. വിദ്വേഷം ഭിന്നിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്യും. എല്ലാവരേയും കേൾക്കുകയും അവരുടെ പ്രശ്‌നങ്ങൾ മനസിലാക്കുകയും അത് പരിഹരിക്കുകയുമാണ് വേണ്ടത് എന്നും തരൂർ പറഞ്ഞത്.
കശ്മീർ ഫയൽസിനെതിരെ കോൺഗ്രസ് നേതാക്കൾ പലയിടത്തും രംഗത്ത് വന്നതിന് പിന്നാലെയാണ് ശശി തരൂർ ചിത്രം മുന്നോട്ടുവെച്ച ലക്ഷ്യത്തെ പിന്തുണച്ച് രംഗത്തെത്തിയത്
















Comments