ന്യൂഡൽഹി: അഫ്ഗാനിസ്താനിൽ താലിബാൻ ഭരണം പിടിച്ചതോടെ പ്രതിസന്ധിയിലായവർ അനവധിയാണ്. അക്കൂട്ടത്തിൽ അഫ്ഗാനിസ്താനിലെ മുൻ ധനമന്ത്രി ഖാലിദ് പയേന്ദയാണ് ഇപ്പോൾ ചർച്ചയാകുന്നത്.
കാബൂളിനെ താലിബാൻ കീഴടക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ ധനമനത്രി സ്ഥാനം രാജിവെച്ച് പോയ ആളാണ് ഖാലിദ് പയേന്ദ. അദ്ദേഹം ഇപ്പോൾ കുടുംബം പുലർത്തുന്നതിനായി വാഷിംഗ്ടൺ ഡിസിയിൽ ഊബർ ഓടിക്കുകകയാണെന്നാണ് റിപ്പോർട്ട്. വാഷിംഗ്ടൺ പോസ്റ്റ് പുറത്തുവിടുന്ന റിപ്പോർട്ട് പ്രകാരം അദ്ദേഹം ജോർജ്ജ്ടൗൺ യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസറായും ജോലി ചെയ്യുന്നുണ്ട്.
താലിബാൻ ഭരണം പിടിച്ചതോടെ അഫ്ഗാനിസ്താനിൽ നിന്നും മുങ്ങിയ അഷ്റഫ് ഘാനിയുടെ നേതൃത്വത്തിലുണ്ടായിരുന്ന സർക്കാരിന്റെ അവസാന ധനകാര്യ മന്ത്രിയാണ് ഖാലിദ് പയേന്ദ. ഇപ്പോൾ തന്റെ ഭാര്യയും നാല് മക്കളുമടങ്ങുന്ന കുടുംബത്തെ സഹായിക്കാനാണ് ഊബറോടിക്കാൻ തുടങ്ങിയതെന്ന് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. തനിക്ക് ഇവിടെ ലഭിച്ച തൊഴിലിന് നന്ദിയുണ്ടെന്നും താൻ കൃതാർത്ഥനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments