ന്യൂഡൽഹി : ഹെലികോപ്റ്റർ അപകടത്തിൽ വീരമൃത്യു വരിച്ച രാജ്യത്തെ ആദ്യത്തെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനെ ആദരിച്ച് രാജ്യം. രണ്ടാമത്തെ പരമോന്നത ബഹുമതിയായ പദ്മവിഭൂഷൻ നൽകിയാണ് രാജ്യം അദ്ദേഹത്തിന് ആദരവറിയിച്ചത്. രാഷ്‌ട്രപതി ഭവനിൽ വെച്ചാണ് പത്മ പുരസ്‌കാരങ്ങൾ നൽകിയത്.
ജനറൽ ബിപിൻ റാവത്തിന്റെ മക്കളായ കൃതിക റാവത്തും, തരിണി റാവത്തും രാഷ്‌ട്രപതി രാംനാഥ് കോവിന്ദിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി. രാജ്യത്തിന് വേണ്ടി അദ്ദേഹം ചെയ്ത സേവനത്തിന് ആദരവറിയിച്ചാണ് പദ്മ പുരസ്‌കാരം നൽകിയത്.
Daughters of CDS General Bipin Rawat, Kritika and Tarini receive his Padma Vibhushan award (posthumous) pic.twitter.com/rJv1xnPmys
— ANI (@ANI) March 21, 2022
വെല്ലിംഗ്ടണിലെ ഡിഫൻസ് സർവ്വീസ് സ്റ്റാഫ് കോളേജിലേക്ക് പോകുന്നതിനിടെ ഊട്ടിയ്‌ക്കടുത്ത് കുനൂരിൽ വെച്ചാണ് ബിപിൻ റാവത്തും സംഘവും ഹെലികോപ്റ്റർ അപകടത്തിൽ വീരമൃത്യു വരിച്ചത്. കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം. മി 17 V5 ഹെലികോപ്റ്റർ വിമാനത്തിൽ അദ്ദേഹവും ഭാര്യയുമുൾപ്പെടെ 14 പേരാണ് യാത്ര ചെയ്തിരുന്നത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ 13 പേരും മരിച്ചു. തുടർന്ന് ചികിത്സയിലായിരിക്കെ ഹെലികോപ്റ്റർ പറത്തിയിരുന്ന വ്യോമസേനാ പൈലറ്റും മരിക്കുകയായിരുന്നു.
















Comments