പാലക്കാട് : അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം. നാല് മാസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചു. മേട്ടുവഴിയിൽ മരുതൻ-ജിൻസി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.
കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് അന്ത്യം. ഈ വർഷം അട്ടപ്പാടിയിൽ ഉണ്ടാകുന്ന നാലാമത്തെ ശിശു മരണമാണിത്.
ചികിത്സാ സൗകര്യങ്ങൾ ഒന്നും തന്നെ ഇല്ലാത്തത് കൊണ്ടാണ് അട്ടപ്പാടിയിൽ ശിശുമരണങ്ങൾ സംഭവിക്കുന്നത്. എന്നാൽ ഇതിനെതിരെ നടപടി എടുക്കാനോ കോളനിയിലെ ജനങ്ങൾക്ക് സൗകര്യം ഒരുക്കിക്കൊടുക്കാനോ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല.
Comments