ന്യൂഡൽഹി: ചൈനയിൽ യാത്രാ വിമാനം തകർന്നുണ്ടായ അപകടത്തിൽ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുവാങ്സിയിൽ 132 പേരുമായി യാത്ര ചെയ്ത എം യു 5735 യാത്രാ വിമാനമാണ് തകർന്നത്.
യാത്രാ വിമാനം തകർന്ന വിവരം അങ്ങേയറ്റം ഞെട്ടലും ദു:ഖവും ഉണ്ടാക്കുന്നതാണെന്ന് മോദി ട്വിറ്ററിൽ കുറിച്ചു. അപകടത്തിന് ഇരകളായവരുടെ കുടുംബത്തിനൊപ്പമാണ് ഞങ്ങളുടെ പ്രാർത്ഥനകളും ചിന്തകളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചൈനയുടെ ഈസ്റ്റേൺ എയർലൈനിന്റെ ബോയിങ് 737-800 വിമാനമാണ് അപകടത്തിൽപെട്ടത്. ആഭ്യന്തര സർവ്വീസ് നടത്തിയിരുന്ന വിമാനം ദക്ഷിണ ചൈനയിലെ പർവ്വതപ്രദേശത്താണ് തകർന്ന് വീണത്. കുൻമിങ്ങിൽ നിന്നും ഗുവാൻഷുവിലേക്കുളള യാത്രയിലായിരുന്നു വിമാനം.
Comments