കോഴിക്കോട് : നാല് വയസുകാരി കടല തൊണ്ടയിൽ കുടുങ്ങി ശ്വാസം മുട്ടി മരിച്ചു. കോഴിക്കോട് ഉള്ളിയേരിയിൽ നാറാത്ത് ചെറുവാട്ട് പ്രവീണിന്റെ മകൾ തൻവിയാണ് മരിച്ചത്.
വീട്ടിൽ അമ്മയോടൊപ്പം കടല തിന്നുകൊണ്ടിരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കഴിച്ച കടല തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.
കുട്ടിക്ക് ശ്വാസം മുട്ടൽ അനുഭവപ്പെട്ടതോടെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Comments