ഇടുക്കി: കോട്ടയം പാമ്പാടിയിൽ നിന്ന് കാണാതായ അച്ഛന്റെയും മകളുടെയും മൃതദേഹങ്ങൾ ലഭിച്ചു. കല്ലാർകുട്ടി ഡാമിന്റെ റിസർവോയറിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ചെമ്പൻകുഴി വിനീഷ് (49), മകൾ പാർവതി (17) എന്നിവരുടെ മൃതദേഹങ്ങൾ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് പോലീസ് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാവിലെയാണ് വിനീഷ് മകളെയും കൂട്ടി ബന്ധുവിനെ സന്ദർശിക്കാൻ പോയത്. എന്നാൽ പിന്നീട് വിവരമൊന്നും ലഭിക്കാതിരുന്നതിനെ തുടർന്ന് വീട്ടുകാർ പരിഭ്രാന്തരായി പോലീസിൽ പരാതി നൽകി. തുടർന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഫോൺ അടിമാലി ലൊക്കേഷനിൽ സജീവമായിരുന്നതായി കണ്ടെത്തിയത്. അവിടെയെത്തി പരിശോധന നടത്തിയപ്പോൾ വിനീഷിന്റെ ബൈക്ക് അണക്കെട്ടിന് പരിസരത്ത് നിന്നും കണ്ടെടുത്തു.
കുടുംബ പ്രശ്‌നങ്ങൾ മൂലം ആത്മഹത്യ ചെയ്തുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഫയർ ഫോഴ്സ് സംഘവും അടിമാലി, വെള്ളത്തൂവൽ, പാമ്പാടി എന്നിവിടങ്ങളിൽ നിന്നുള്ള പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്.
















Comments