ന്യൂഡൽഹി : രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ മൈക്രോവേവ് ഓവനിൽ മരിച്ച നിലയിൽ കണ്ടെത്തി. ദക്ഷിണ ഡൽഹിയിലെ ചിരാഗ് ദില്ലിയിലാണ് സംഭവം. വീട്ടിലെ അടുക്കളയിൽ വെച്ചിരുന്ന ഓവനിലാണ് പെൺകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. അയൽവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. കുഞ്ഞിന്റെ അച്ഛൻ വീട്ടിൽ ഇല്ലാത്ത സമയത്തായിരുന്നു ഇത്. വലിയ ശബ്ദം കേട്ടെത്തിയ അയൽവാസികൾ വീട് പൂട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. പൂട്ട് പൊളിച്ച് അകത്ത് കടന്നപ്പോൾ കുട്ടിയുടെ അമ്മ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടു. തുടർന്ന് ഇവർ നടത്തിയ തിരച്ചിലിലാണ് കുഞ്ഞിനെ ഓവനിനുള്ളിൽ കണ്ടെത്തിയത്.
മരണത്തിൽ കുട്ടിയുടെ അമ്മയ്ക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. ഇവരെ ചോദ്യം ചെയ്യുന്നുണ്ടെന്നും കേസിൽ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കുഞ്ഞ് എങ്ങനെ ഓവനിലുള്ളിൽ എത്തി എന്നതിന് തെളിവുകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല.
Comments