ന്യൂഡൽഹി: പുതിയ പ്രഖ്യാപനവുമായി രാജ്യത്തെ ജനപ്രിയ ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകളിലൊന്നായ സൊമാറ്റോ. തങ്ങളുടെ ഭക്ഷണപ്രിയരായ ഉപഭോക്താക്കൾക്ക് ഓർഡർ ചെയ്ത് പത്ത് മിനിറ്റിനുള്ളിൽ ഡെലിവറി നടത്തുമെന്നാണ് പ്രഖ്യാപനം. സൊമാറ്റോയുടെ സ്ഥാപകൻ ദീപിന്ദർ ഗോയലാണ് സ്പീഡ് ഡെലിവറി സേവനം പ്രഖ്യാപിച്ചത്.
പദ്ധതി ഉടൻ തന്നെ പ്രാബല്യത്തിൽ വരുമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ ടെക് പ്ലാറ്റ്ഫോമുകളുടെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള സ്പീഡ് ഡെലിവറി പ്രഖ്യാപനങ്ങൾ നേരത്തെ ഉണ്ടായിട്ടുണ്ട്. ഇതിന്റെ ഭാഗമായി പലചരക്ക് സാധനങ്ങളുടെ ഡെലിവറിയാണ് പത്ത് മിനിറ്റിനുള്ളിൽ എത്തിച്ചിരിക്കുന്നത്. എന്നാൽ ഒരു ഫുഡ് ഡെലിവറി കമ്പനി ആദ്യമായാണ് സ്പീഡ് ഡെലിവറി സംവധാനം അവകാശപ്പെടുന്നതെന്ന് ദീപിന്ദർ ഗോയൽ പറഞ്ഞു.
Announcement: 10 minute food delivery is coming soon on Zomato.
Food quality – 10/10
Delivery partner safety – 10/10
Delivery time – 10 minutesHere’s how Zomato Instant will achieve the impossible while ensuring delivery partner safety – https://t.co/oKs3UylPHh pic.twitter.com/JYCNFgMRQz
— Deepinder Goyal (@deepigoyal) March 21, 2022
സൊമാറ്റോയുടെ ശരാശരി ഡെലിവറി സമയം 30 മിനിറ്റ് എന്നത് വളരെ സാവധാനത്തിലാണെന്ന് തനിക്ക് തോന്നിത്തുടങ്ങിയതോടെയാണ് നീക്കം. കാലഹരണപ്പെട്ട ഇത്തരം സംവിധാനങ്ങളിൽ നമ്മൾ മാറ്റം കൊണ്ടുവന്നില്ലെങ്കിൽ മറ്റൊരാൾ കൊണ്ടുവരും. ടെക് വ്യവസായത്തിൽ പിടിച്ചുനിൽക്കാനും മുന്നേറാനും ഇത്തരം മാറ്റങ്ങൾ ആദ്യം നടപ്പിലാക്കേണ്ടത് അനിവാര്യമാണെന്നും സൊമാറ്റോ സ്ഥാപകൻ പറഞ്ഞു.
സൊമാറ്റോയുടെ പുതിയ സേവനം വിജയകരമായാൽ സ്വിഗ്ഗി പോലുള്ള തങ്ങളുടെ എതിരാളികളും സമീപഭാവിയിൽ സമാനമായ സേവനങ്ങളുമായി രംഗത്തെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















Comments