ലാഹോർ: വിമാനം തകർന്ന് വീണ് രണ്ട് പാകിസ്താൻ പൈലറ്റുമാർ മരിച്ചു. പേഷവാറിന് സമീപമാണ് അപകടമുണ്ടായത്. പാകിസ്താൻ വ്യോമസേനയുടെ പരിശീലന വിമാനം തകർന്നാണ് പൈലറ്റുമാർ മരിച്ചത്. സംഭവസ്ഥലത്ത് രക്ഷാ പ്രവർത്തനത്തിനായി കൂടുതൽ സേനയും ആംബുലൻസുകളും എത്തിയെന്നാണ് വിവരം. അപകടസ്ഥലത്ത് നാട്ടുകാർ തടിച്ച് കൂടിയിരിക്കുന്നത് രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
AF MFI-17 സൂപ്പർ മുഷാക്ക് ട്രെയിനറാണ് തകർന്നു വീണതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാകിസ്താൻ എയർഫോഴ്സ് അക്കാദമിയുടെ പ്രൈമറി ഫ്ളയിംഗ് ട്രെയിനിംഗ് (പിഎഫ്ടി) വിഭാഗത്തിന്റേതായിരുന്നു ഇത്. പതിവ് യാത്രയിലായിരുന്നു വിമാനം അപകടത്തിൽപ്പെട്ടത്. കേഡറ്റും ഇൻസ്ട്രക്ടറും അപകടത്തിൽ മരിച്ചതായി റിപ്പോർട്ടുണ്ട്.
അപകടത്തിന്റെ കാരണം കണ്ടെത്താൻ പാക് വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞ സെപ്റ്റംബറിൽ സമാന രീതിയിൽ പരിശീലന പറക്കലിനിടെ വിമാനം തകർന്നിരുന്നു മർദാനിക്കടുത്തായിരുന്നു അന്ന് വിമാനം തകർന്നത്.
















Comments