കൊച്ചി: നഗരത്തിൽ വൻ രക്തചന്ദന വേട്ട. കൊച്ചി തീരത്ത് നിന്ന് 2,200 കിലോ രക്തചന്ദനം ഡിആർഡിഒ പിടികൂടി.വില്ലിങ്ടൺ ഐലൻഡിലുള്ള കൊച്ചിൻ പോർട്ടിന്റെ ക്യു10 എന്ന കണ്ടെയ്‌നർ ചരക്ക് സ്റ്റേഷനിൽ ഓയിൽ ടാങ്കറിൽ ഒളിപ്പിച്ച നിലയിലായിരുന്നു രക്തചന്ദനം. ആന്ധ്രയിൽ നിന്ന് കൊച്ചിയിലെത്തിച്ച് കപ്പൽമാർഗം ദുബായിലേക്ക് കടത്താനായിരുന്നു ശ്രമം എന്നാണ് വിവരം.
5,600 ലിറ്റർ ശേഷിയുള്ള രണ്ട് സ്റ്റീൽ എണ്ണ ടാങ്കറുകളിലാണ് രക്ത ചന്ദന കഷണങ്ങൾ ഒളിപ്പിച്ചിരുന്നത്. ടാങ്കിനകത്ത് വൈക്കോലിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു രക്ത ചന്ദനം. കട്ടർ ഉപയോഗിച്ച് ടാങ്കിന്റെ പുറം പാളികൾ മുറിച്ച് മാറ്റിയ ശേഷമാണ് രക്തചന്ദനം പുറത്തെടുത്തത്.
അന്താരാഷ്‌ട്ര വിപണിയിൽ കിലോയ്‌ക്ക് 3,000 രൂപവരെ വിലയുള്ള ചന്ദനമാണ് പിടികൂടിയതെന്നാണ് വിവരം. രക്തചന്ദനം എത്തിച്ചവരെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും ഡിആർഐ വ്യക്തമാക്കി.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് രക്തചന്ദനം പിടികൂടിയത്.
















Comments