ന്യൂഡൽഹി: അഴിമതി മുക്ത പഞ്ചാബിനായി മുഖ്യമന്ത്രി ഭഗവന്ത്മാൻ അഴിമതി വിരുദ്ധ ഹെൽപ്പ് ലൈൻ ആരംഭിച്ചു. ഇനി കൈക്കൂലി ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥർക്കെതിരെ ‘9501200200’ ഡയൽ ചെയ്താൽ മതിയെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മാൻ പറഞ്ഞു.
ഭഗത് സിംഗ്, രാജ്ഗുരു, സുഖ്‌ദേവ് എന്നിവരുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഫിറോസ്പൂരിലെ ഹുസൈനിവാലയിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും അഴിമതി വിരുദ്ധ ഹെൽപ്പ് ലൈൻ ആരംഭിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുകയായിരുന്നു അദ്ദേഹം. അഴിമതി വിരുദ്ധ ആക്ഷൻ ലൈൻ എന്ന് വിളിക്കപ്പെടുന്ന നമ്പറിൽ കൈക്കൂലി ആവശ്യപ്പെടുന്നവരുടെ വീഡിയോകൾ അയയ്‌ക്കാൻ ജനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു.
ജീവനക്കാർ വീഡിയോകൾ പരിശോധിക്കും, കുറ്റക്കാർ,് ഉദ്യോഗസ്ഥനോ, മന്ത്രിയോ, എംഎൽഎയോ ആകട്ടെ, അവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു, അഴിമതിയുമായി ബന്ധപ്പെട്ട വീഡിയോകൾ മാത്രം ഈ നമ്പറിൽ ഷെയർ ചെയ്യാൻ ജനങ്ങളോട് അഭ്യർത്ഥിച്ചു. ഇക്കാര്യത്തിൽ പഞ്ചാബിലെ ജനങ്ങളുടെ പിന്തുണയും മാൻ അഭ്യർത്ഥിച്ചു.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവൻബലി അർപ്പിച്ച രക്തസാക്ഷികളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പഞ്ചാബിനെ അഴിമതി രഹിതവും സമ്പന്നവുമായ സംസ്ഥാനമാക്കി മാറ്റാം എന്ന് മാൻ ട്വീറ്റ് ചെയ്തു. സ്വാതന്ത്ര്യ സമര സേനാനികളുടെ രക്തസാക്ഷി ദിനമായ മാർച്ച് 23ന് പഞ്ചാബ് സർക്കാർ അവധി പ്രഖ്യാപിച്ചു.
















Comments