ഐസിസിയുടെ ടെസ്റ്റ് ക്രിക്കറ്റ് ഓൾറൗണ്ടർമാരുടെ റാങ്കിംഗ് പട്ടികയിൽ ഇന്ത്യയുടെ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ വീണ്ടും ഒന്നാം സ്ഥാനത്തേയ്ക്ക് തിരിച്ചെത്തി. വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ജേസൺ ഹോൾഡറിനെ പിന്തള്ളിയാണ് ജഡേജ ഒന്നാം സ്ഥാനത്തെത്തിയത്. ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ ഓൾറൗണ്ടർമാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.
ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മിന്നും പ്രകടനത്തിന് ശേഷം, 17 സ്ഥാനം മറികടന്ന് ജഡേജ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. എന്നാൽ വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ജേസൺ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ഇതിനെയാണ് ജഡേജ മറികടന്ന് വീണ്ടും ഒന്നാം സ്ഥാനത്തെത്തിയത്. ജഡേജയ്ക്ക് 385 പോയന്റാണുള്ളത്. ജേസണ്‍ 357 പോയന്റും, അശ്വിന് 341 പോയന്റുമാണുള്ളത്.
അതേസമയം, ബാറ്റിംഗ് റാങ്കിങ്ങിൽ ആദ്യ പത്തിൽ മൂന്ന് ഇന്ത്യക്കാരാണുള്ളത്. ക്യാപ്റ്റൻ രോഹിത് ശർമ്മ ഏഴാം സ്ഥാനത്തും, വിരാട് കോഹ്ലി ഒൻപതാം സ്ഥാനത്തും ഋഷഭ് പന്ത് പത്താം സ്ഥാനത്തുമാണുള്ളത്. ബൗളിംഗ് റാങ്കിംഗിൽ 850 പോയന്റുമായി അശ്വിൻ രണ്ടാം സ്ഥാനത്തുണ്ട്. 830 പോയന്റുമായി ബൂംറ നാലാം സ്ഥാനത്താണുള്ളത്.
Comments