തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ദിവസം മഴയ്‌ക്ക് സാധ്യത. മാർച്ച് 27 വരെ സംസ്ഥാനത്ത് ചില ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ പെയ്‌തേക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി പത്ത് മണി വരെയുളള സമയത്താണ് ഇടിമിന്നലിന് സാധ്യതയെന്നും മുന്നറിയിപ്പിൽ പറയുന്നു. അതിനാൽ ഈ സമയത്ത് കൂടുതൽ ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു. സാഹചര്യം മുൻനിർത്തി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
അതേസമയം പാലക്കാട് കല്ലടിക്കോട് മലയോര മേഖലയിൽ മഴയും കാറ്റും മൂലം റബ്ബർ മരങ്ങൾ കടപുഴകി വീണു. വൈദ്യുതിലൈനുകൾക്ക് മേൽ മരക്കൊമ്പ് വീണതിനെ തുടർന്ന് പലയിടത്തും വൈദ്യുതി വിതരണവും തടസ്സപ്പെട്ടിട്ടുണ്ട്. മരുതംകോട്-ചെമ്പൻതിട്ട റോഡിൽ മരം കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.
















Comments