കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യാ മാധവനെ ഉടൻ ചോദ്യം ചെയ്യും. സാക്ഷികൾ മൊഴി നൽകിയതിലുള്ള ആ ‘മാഡം’ കാവ്യയാണോ എന്ന അന്വേഷണത്തിന്റെ ഭാഗമായിട്ടാകും ചോദ്യം ചെയ്യൽ നടക്കുക. ദിലീപിനെ ചോദ്യം ചെയ്യുന്നതിന് പിന്നാലെ കാവ്യാ മാധവനും നോട്ടീസ് നൽകുമെന്നാണ് വിവരം.
നടിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതി പൾസർ സുനിയാണ് ‘ മാഡ’ ത്തെപ്പറ്റി ആദ്യ വെളിപ്പെടുത്തൽ നടത്തിയത്. നടിയുടെ അപകീർത്തികരമായ ദൃശ്യം പോലീസ് പിടിയിലാകുന്നതിന് മുൻപ് മാഡത്തിന് നൽകിയിരുന്നു എന്നാണ് വെളിപ്പെടുത്തൽ. എന്നാൽ കേസിൽ മാഡത്തിനുള്ള പങ്കിനെക്കുറിച്ച് വ്യക്തത ഇല്ലാത്തതിനാൽ പോലീസിന് അന്വേഷണവുമായി മുന്നോട്ട് പോകാൻ സാധിച്ചില്ല.
വർഷങ്ങൾക്ക് ശേഷം സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയതോടെയാണ് മാഡവും വിഐപിയും വീണ്ടും ചർച്ചയായത്. ദിലീപിന്റെ സുഹൃത്തും ഹോട്ടൽ വ്യവസായിയുമായ ശരത് ആണ് വിഐപിയെന്ന് കണ്ടെത്തിയിരുന്നു. ശരത്തിനെ ചോദ്യം ചെയ്തപ്പോഴാണ് മാഡത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിക്കുന്നത്. ഇത് സംബന്ധിച്ച് അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം.
















Comments