ബെംഗളൂരു: യൂണിഫോമിന്റെ നിറത്തിലുള്ള ഹിജാബ് ധരിക്കാൻ വിദ്യാർത്ഥികളെ അനുവദിക്കുന്നത് പരിഗണിക്കണമെന്ന് കർണാടക മുൻ മുഖ്യമന്ത്രിയും ജെഡി(എസ്) നിയമസഭാ കക്ഷി നേതാവുമായ എച്ച്ഡി കുമാരസ്വാമി. ഈ വിഷയം പരിഗണിക്കണമെന്നും വിവാദം എന്നന്നേക്കുമായി അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലാണ് അദ്ദേഹം ഈ കാര്യം ഉന്നയിച്ചത്.
അതത് കോളേജിലെയോ സ്‌കൂളിലെയോ യൂണിഫോമിന്റെ നിറത്തിലുള്ള ഹിജാബ് അനുവദിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നഷ്ടപ്പെട്ട അക്കാദമിക അന്തരീക്ഷം വീണ്ടെടുക്കണം. വിവാദം പൂർണമായും അവസാനിപ്പിക്കണം. സർക്കാർ ഇതിന് വലിയ പരിഗണന നൽകണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബിന് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള കർണാടക ഹൈക്കോടതി വിധിയ്‌ക്കെതിരെ നൽകിയ ഹർജികൾ അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം ഇന്ന് സുപ്രീംകോടതി വീണ്ടും തള്ളിയിരുന്നു. വിഷയം ആളിക്കത്തരുതെന്ന് കോടതി അഭിപ്രായപ്പെട്ടു.
ചീഫ് ജസ്റ്റിസ് എൻ.വി രമണ, ജസ്റ്റിസ് കൃഷ്ണ മൂർത്തി എന്നിവർ അടങ്ങുന്ന ബെഞ്ചാണ് വിഷയത്തിൽ ഒരിക്കൽ കൂടി നിലപാട് വ്യക്തമാക്കിയത്. പരീക്ഷകൾ നടക്കുന്നതിനാൽ വിഷയം വേഗത്തിൽ പരിഗണിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. എന്നാൽ പരീക്ഷ ഇതിൽ വിഷയമേ ആകുന്നില്ലെന്നയിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി.
















Comments