അഹമ്മദാബാദ് : ഭഗവത്ഗീതയിലെ ശ്ലോകങ്ങൾ ചൊല്ലി ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം പിടിച്ച് കൊച്ചുമിടുക്കൻ. അഹമ്മദാബാദ് സ്വദേശിയായ ദ്വിജ് ഗാന്ധിയാണ് അപൂർവ്വ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 64 മിനിറ്റുകൊണ്ട് ഭഗവത്ഗീതയിലെ 700 ശ്ലോകങ്ങൾ ചൊല്ലിയാണ് ദ്വിജ് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയത്.
രണ്ട് വർഷങ്ങൾക്ക് മുൻപ് ലോക്ഡൗൺ കാലത്താണ് ദ്വിജ് ഭഗവത്ഗീതയിലെ ശ്ലോകങ്ങൾ പഠിക്കാൻ ആരംഭിച്ചത്. അന്ന് കേവലം ഏഴ് വർഷം മാത്രമായിരുന്നു ഈ കൊച്ചുമിടുക്കന്റെ പ്രായം. ലോക്ഡൗൺ ആയി സ്‌കൂളുകൾ അടച്ചതോടെ ധാരാളം സമയം ലഭിച്ചു. ഈ സമയം ശ്ലോകങ്ങൾ പഠിക്കാൻ പ്രയോജനപ്പെടുത്താൻ തീരുമാനിച്ചതായി ദ്വിജ് പറയുന്നു.
ഭഗവത് ഗീത വളരെ ഇഷ്ടമാണ്. ഗീത പഠിക്കാൻ താത്പര്യവുമുണ്ടായിരുന്നു. ലോക്ഡൗൺ കാലത്ത് ഗീതയിലെ ശ്ലോകങ്ങൾ പഠിക്കാൻ തീരുമാനിച്ചു. വലുതാകുമ്പോൾ വലിയ ശാസ്ത്രജ്ഞൻ ആകണമെന്നാണ് ആഗ്രഹം എന്നും ദ്വിജ് വ്യക്തമാക്കി.
ദ്വിജിന്റെ ഈ ആഗ്രഹത്തിന് പൂർണ പിന്തുണ നൽകി കുടുംബവും ഒപ്പമുണ്ട്. വ്യത്യസ്തമായി ദ്വിജിന് എന്തെങ്കിലും ചെയ്യാൻ കഴിയണമെന്ന് ആഗ്രഹിച്ചിരുന്നു. ഗിന്നസ് റെക്കോർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ദ്വിജിന്റെ മാതാപിതാക്കൾ പറഞ്ഞു.
















Comments