മുംബൈ: വംശഹത്യ രൂപകൽപ്പന ചെയ്യുകയും പ്രാവർത്തികമാക്കുകയും ചെയ്ത ആളുകൾ ഇന്ന് വംശഹത്യ നിഷേധികളായി നടിക്കുന്നുവെന്ന് സംവിധായകൻ വിവേക് അഗ്നിഹോത്രി. ഈ ചക്രം രാജീവ് ഗാന്ധിയിൽ തുടങ്ങി രാഹുൽ ഗാന്ധിയിൽ അവസാനിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.ദ കശ്മീർ ഫയൽസ് തിയേറ്ററിലെത്തിയതിന് പിന്നാലെ കശ്മീർ പണ്ഡിറ്റുകളുടെ കൊലപാതകം രാജ്യത്തുടനീളം ചർച്ചയാകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവന.
വംശഹത്യ രൂപകൽപ്പന ചെയ്യുകയും പ്രവർത്തിപ്പിക്കുകയും ചെയ്ത ആളുകൾ – ഇന്ന്, അവർ വംശഹത്യ നിഷേധികളായി നടിക്കുന്നു. ഈ ചക്രം രാജീവ് ഗാന്ധിയിൽ തുടങ്ങി, രാഹുൽ ഗാന്ധിയിൽ അവസാനിക്കുന്നു, അതിനിടയിൽ നിങ്ങൾക്ക് ഒവൈസിയും അഖിലേഷും മമതയും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.വംശഹത്യ സ്രഷ്ടാക്കൾ, വംശഹത്യ പ്രാവർത്തികമാക്കിയവർ,വംശഹത്യ നിഷേധിക്കുന്നവർ എന്നിവരുണ്ട്. മൂന്നും ഏറിയും കുറഞ്ഞും ഒരുപോലെയാണെന്ന് അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരിലെ വംശഹത്യക്ക് ഉത്തരവാദി രാജീവ് ഗാന്ധിയുടെ സർക്കാരാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് ലോകം രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ചിരിക്കുകയാണ്. ഒന്ന് മനുഷ്യത്വത്തിൽ വിശ്വസിക്കുന്നതും മറ്റൊന്ന് തീവ്രവാദത്തിന്റെ വ്യവസായത്തിൽ വിശ്വസിക്കുന്നവരുടേയതുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജവർലാൽ നെഹറു,ഇന്ദിരാഗാന്ധി തുടങ്ങിയവർ നയിച്ച പാർട്ടി ഇന്ന് ഭീകരർക്കൊപ്പം നിൽക്കുന്നതിൽ ഖേദമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദേശീയമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവന.
















Comments