ന്യൂഡൽഹി: കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി. രണ്ട് വിദേശകാര്യമന്ത്രമാരും രാജ്യതലസ്ഥാനത്ത് പ്രതിനിധി തല ചർച്ചകൾ നടത്തുകയാണ്. ചർച്ചയുടെ വിശദാംശങ്ങൾ പങ്കുവെയ്‌ക്കുന്നതിനായി ഇന്ന് ഉച്ചയ്‌ക്ക് അദ്ദേഹം മാദ്ധ്യമങ്ങളെ കാണുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും വാങ് യി കൂടിക്കാഴ്ച നടത്തും.
Greeted Chinese FM Wang Yi at Hyderabad House.
Our discussions commence shortly. pic.twitter.com/eWq4gXIeK0
— Dr. S. Jaishankar (@DrSJaishankar) March 25, 2022
പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ സന്ദർശനത്തിന് ശേഷമാണ് വാങ് യി ഇന്ത്യയിലെത്തിയത്. ഇസ്ലാമിക ഭീകരതയുടെ ഏഷ്യൻ മേഖലയിലെ വിളനിലങ്ങളായ രണ്ടു രാജ്യങ്ങളേയും കൈയ്യിലാക്കാനുള്ള ചൈനയുടെ നീക്കങ്ങൾക്കിടെയാണ് ഇന്ത്യ സന്ദർശനം. താലിബാനേയും പാക് ഭീകരരേയും ഫലപ്രദമായി പ്രതിരോധിച്ച് നിൽക്കുന്ന ഇന്ത്യയുടെ നയങ്ങൾ മാറുന്ന സാഹചര്യത്തിൽ ചൈന ഏറെ ഗൗരവത്തോടെയാണ് ഇക്കാര്യം നോക്കി കാണുന്നത്. ലഡാക് സംഘർഷ സമയത്ത് ഇന്ത്യക്ക് പുറത്ത് രണ്ടു തവണ വാങ് ജയശങ്കറുമായും ഹർഷവർദ്ധൻ ശൃംഗ്ലയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
ലഡാക്കിലെ സംഘർഷം നടന്ന 2020ന് ശേഷം ചൈനയുടെ ഏറ്റവും ഉന്നതനായ മന്ത്രി ഇന്ത്യ ആദ്യമായി സന്ദർശിക്കുന്നു എന്നത് ഏറെ പ്രാധാന്യത്തോടെയാണ് ഏവരും ഉറ്റുനോക്കുന്നത്. കമാന്റർ തല ചർച്ചകൾ 15 എണ്ണം പൂർത്തിയാക്കിയിട്ടും ലഡാക്കിലേയും പാംഗോംഗ്സോയിലേയും സൈനിക പിന്മാറ്റത്തിലെ അപാകതകൾ ഇന്ത്യ മുന്നോട്ട് വയ്‌ക്കും. ഇസ്ലാമിക് രാജ്യങ്ങളുടെ കൂട്ടായ്മയിൽ പങ്കെടുത്ത വാങ് യി പാകിസ്താനെ പിന്തുണച്ച് ജമ്മുകശ്മീർ വിഷയത്തിലെ ആശങ്ക ഉന്നയിച്ചതിലെ അതൃപ്തി ഇന്ത്യ അറിയിച്ചിരുന്നു.
















Comments