കൊൽക്കത്ത: ഹിന്ദുകൂട്ടക്കൊല തുടർക്കഥയായ പശ്ചിമബംഗാളിൽ സിബിഐ സംഘം അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ഒരു കുടുംബത്തിലെ എട്ടുപേരെ അതിദാരു ണമായി വധിച്ച സംഭവത്തിലാണ് അന്വേഷണം. ബീർഭൂം ജില്ലയിലെ രാംപുർഹട്ട് ഗ്രാമത്തിലാണ് സംഘം പരിശോധന നടത്തിയത്. കൊൽക്കത്ത ഹൈക്കോടതി നടത്തിയ അതിവേഗ നീക്കമാണ് രണ്ടു ദിവസത്തിനകം സിബിഐ അന്വേഷണം ഏറ്റെടുത്തത്. കേന്ദ്ര ആഭ്യന്തര വകുപ്പ് സംസ്ഥാനത്തെ എല്ലാ അക്രമങ്ങളുടേയും വിശദമായ റിപ്പോർട്ട് ഇന്നലെ തന്നെ ആവശ്യപ്പെട്ടിരുന്നു.
ഗ്രാമത്തിൽ സ്ത്രീകളും കുട്ടികളും അടങ്ങുന്ന എട്ടുപേരുടെ സംഘത്തെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ ശേഷമാണ് നിരവധി വീടുകളടക്കം തീയിട്ടതെന്നാണ് നിഗമനം. ഒരു കൂട്ടം ഇരച്ചെത്തിയാണ് ആക്രമണം നടത്തിയത്. തൃണമൂൽ കോൺഗ്രസ് പ്രാദേശിക നേതാവ് അനാറുൽ ഹൊസൈനെ സംഭവത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യ്തിരുന്നു. മുഖ്യമന്ത്രി മമതാ ബാനർജി ഇന്നലെ കേന്ദ്രസംഘം എത്തും മുന്നേ സംഭവസ്ഥലം സന്ദർശിച്ച ശേഷമാണ് അടിയന്തിര നടപടിക്ക് ശുപാർശ ചെയ്തത്. ഇന്നലെ മാത്രം 11 പേരെ പിടികൂടിയതായി ഡിജിപി മനോജ് മാളവ്യ അറിയിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്ന സമയത്തും പിന്നീട് പല സ്ഥലത്തും എതിരാളികളെ കൊന്നൊടുക്കുന്ന തൃണമൂൽ പാർട്ടിയുടെ പക തന്നെയാണ് ബീർഭൂമിലും ആവർത്തിച്ചിരിക്കുന്നതെന്ന് ബിജെപി ഇന്നലെ ആരോപിച്ചിരുന്നു. എല്ലാവരും സിബിഐ അന്വേഷണമാണ് ആവശ്യപ്പെട്ടത്. എന്നാൽ ധൃതി പിടിച്ച് പാർട്ടി നേതാവിനെ പുറത്താക്കിയ മമത പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത് പാർട്ടിപ്രവർത്തകരെ രക്ഷിക്കാ നാണെന്നും ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷനും എംപിയുമായ ദിലീപ് ഘോഷ് ആരോപിച്ചു.
















Comments