കൊളംബോ: ശ്രീലങ്കയിലെ കലാപ അന്തരീക്ഷം തണുപ്പിക്കാൻ തമിഴ് വംശജരെ അനുനയിപ്പിക്കാനൊരുങ്ങി ശ്രീലങ്കൻ പ്രസിഡന്റ് ഗോതാബയ രജപക്‌സെ. വിവിധ മേഖലകളിൽ ഭരണവിരുദ്ധവികാരം ഉയർന്നതോടെ തമിഴ് നേതാക്കളെ ചർച്ചയ്‌ക്ക് ഗോതാബയ രജപക്‌സെ വിളിച്ചത്.
‘ശ്രീലങ്കയിലെ പ്രതിസന്ധി നമുക്കെല്ലാം ചേർന്ന് പരിഹരിക്കേണ്ട ഒന്നാണ്. അതിനായി എല്ലാ തമിഴ് വംശജരുടേയും സഹകരണം പ്രതീക്ഷിക്കുന്നു. തമിഴ് നാഷണൽ അലയൻസ് നേതാക്കളെ നേരിട്ടുള്ള ചർച്ചയ്‌ക്ക് ക്ഷണിക്കുന്നു.’ ഗോതാബയ രജപക്‌സെ പറഞ്ഞു.
ശ്രീലങ്കൻ ഭരണകൂടം നൂറുകണക്കിന് പ്രശ്‌നങ്ങൾ പരിഹരിക്കേണ്ട അവസ്ഥയിലാണ്. ഇതിൽ ആഭ്യന്തര പ്രശനങ്ങളിൽ തടവിലാക്കപ്പെട്ടവരേയും മുൻകരുതലായി പിടിക്കപ്പെട്ട വരേയും വിട്ടയയ്‌ക്കുന്ന കാര്യം, ഭീകരതയുമായി ബന്ധപ്പെട്ട് തടവിലിരിക്കുന്നവരുടെ ശിക്ഷയുമായി ബന്ധപ്പെട്ട വിഷയം. ഇതെല്ലാം പരിഹരിക്കാൻ തമിഴ് വംശജരുടെ പിന്തുണ ആവശ്യമാണെന്നും ഗോതാബയ പറഞ്ഞു.
സാന്പത്തിക പ്രതിസന്ധിയുണ്ടാക്കിയ ദാരിദ്രം ഏറ്റുമധികം ബാധിച്ചിരിക്കുന്നത് തമിഴ് വംശജരെയാണ്. സിംഹളരുടെ പ്രാദേശികവാദം മുൻപ് എങ്ങുമില്ലാത്ത വിദ്വേഷമാണ് ഉണ്ടാക്കുന്നത്. ഇന്ത്യയിലേക്ക് തമിഴ് വംശജരുടെ പലായനം നടക്കുന്നതിനിടെയാണ് ഗോതാബയ ചർച്ച നടത്തിയത്. രണ്ടുമണിക്കൂറിലേറെ നേരം നീണ്ട ചർച്ചകളിൽ വടക്ക് കിഴക്കൻ ദ്വീപുമേഖലയിലെ പ്രശ്‌നങ്ങളും ചർച്ചചെയ്തു. ടിഎൻഎ നേതാവ് ആർ.സാമ്പന്താനാണ് രജപക്‌സെയുമായി ചർച്ച നടത്തിയത്.
















Comments